Friday, March 13, 2026 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 01.50 PM

' പ്രിയപ്പെട്ട അര്‍ജിത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ സമയമായി' ; പിന്തുണയുമായി ശ്രേയ ഘോഷാല്‍

on, retirement

ഗായകന്‍ അര്‍ജിത് സിംഗ് പിന്നണി ഗാനരംഗത്തു നിന്ന് വിരമിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. വിരമിക്കല്‍ വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ സംഗീതം ചെയ്യുന്നത് താന്‍ നിര്‍ത്തില്ലെന്നും ആരാധകരോട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അര്‍ജിത് സിംഗിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ഗായിക ശ്രേയ ഘോഷാല്‍.

അര്‍ജിത് പങ്കുവച്ച പോസ്റ്റില്‍ കമന്റായി കുറിച്ചാണ് ശ്രേയ തന്റെ പിന്തുണ അറിയിച്ചത്. '' അര്‍ജിത് സിംഗിന്റെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണിത്. ഈ പ്രതിഭയുടെ അടുത്ത സൃഷ്ടി കേള്‍ക്കാനും അനുഭവിക്കാനും എനിക്ക് ശരിക്കും ആവേശമുണ്ട്!! ഇതൊരു യുഗത്തിന്റെ അവസാനമാണെന്ന് ഒരിക്കലും പറയാനാകില്ല.

പരമ്പരാഗതമായ ഉപാധികളും മാധ്യമങ്ങളും ഉപയോഗിച്ച് ഒരു മികച്ച കലാകാരനെ ഒരിക്കലും നിര്‍വചിക്കാനോ, ഒരു നിശ്ചിത ഫോര്‍മുലയില്‍ ഉള്‍പ്പെടുത്താനോ കഴിയില്ല. എന്റെ പ്രിയപ്പെട്ട അര്‍ജിത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ സമയമായി'', എന്നാണ് ശ്രേയ ഘോഷാലിന്റെ വാക്കുകള്‍.

അതേസമയം സിനിമാ മേഖലയിലും സംഗീത ലോകത്തുമുളള നിരവധി പ്രമുഖരാണ് അര്‍ജിത്തിന് പിന്തുണയുമായി എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW