-->
ബാലതാരമായി സിനിമയിലെത്തി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എസ്തര്‍ അനില്‍. ' ദൃശ്യം' സീരീസിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് എസ്തര്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. ദൃശ്യം മൂന്നിന്റെ റിലീസിനു കാത്തിരിക്കുകയാണ് താരം.
എസ്തര്‍ പങ്കുവെച്ച പുതിയ സാരി ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാരിയില്‍ അതീവ സുന്ദരിയാണ് താരം.
അടുത്തിടെ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റില്‍ നിന്നും എസ്തര്‍ ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് എസ്തര്‍ ലണ്ടനിലേക്ക് പോയത്.