-->
പ്രായമായി കഴിഞ്ഞാല്‍ സ്വസ്ഥതയോടെയും സമാധാനത്തോടെയും ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനൊപ്പം കൃത്യമായ ജീവിതശൈലി പിന്തുടരുകയും ഭക്ഷണക്രമം പാലിക്കുകയും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയുമെല്ലാം ചെയ്യുന്നതാണ് പൊതുവേ കാണുന്നത്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തയാണ് ഇവിടെയൊരു മുത്തശ്ശി. 101കാരിയായ ഈ മുത്തശ്ശിയുടെ ജീവിതശൈലി അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരന്ന് പോകും. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ തോറ്റുപോകുന്ന തരത്തിലാണ് മുത്തശ്ശി 'ചില്‍' ചെയ്യുന്നത്.
ജിയാങ് യൂക്വിന്‍ എന്നാണ് മുത്തശ്ശിയുടെ പേര്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ വെന്‍ഷോയിലാണ് മുത്തശ്ശിയുടെ വീട്. എല്ലാദിവസവും പുലര്‍ച്ചെ രണ്ടുമണിവരെ ജിയാങ് യൂക്വിന്‍ ടിവി കാണും. എന്നാല്‍ എന്നും രാവിലെ കൃത്യം പത്ത് മണിക്ക് മുത്തശ്ശി ഉറക്കമുണരും. ഉണര്‍ന്നാലുടന്‍ സ്‌ട്രോങ് ഗ്രീന്‍ ടീ നിര്‍ബന്ധം. പകല്‍സമയം ശാന്തമായി ചെലവിടാനാണ് ജിയാങ് യൂക്വിന് ഇഷ്ടമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞരണ്ടുവര്‍ഷം കൊണ്ടാണ് ജിയാങ് മുത്തശ്ശിയുടെ ജീവിതശൈലി ഈ രീതിയില്‍ മാറിയതെന്ന് അവരുടെ മകള്‍ യാവോ സോങ്പിങ് പറയുന്നു. ഒരിക്കല്‍ ഒന്ന് വീണതിന് ശേഷം മുത്തശ്ശിയുടെ കൈക്ക് പരിക്കേറ്റു. അതോടെ വീട്ടുജോലി ചെയ്യുന്നതില്‍ നിന്ന് മുത്തശ്ശിയെ തങ്ങള്‍ വിലക്കിയെന്നും യാവോ പറയുന്നു.
പകല്‍സമയത്ത് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ മുത്തശ്ശി ഉറങ്ങാനും രാത്രി ഉറക്കമൊഴിച്ചിരുന്ന് ടിവി കാണാനും തുടങ്ങി. രാവിലെ 'ബ്രഞ്ച്' കഴിഞ്ഞാല്‍ വൈകീട്ട് ആറ് മണിക്ക് മുത്തശ്ശി ഡിന്നര്‍ കഴിക്കും. പിന്നീട് വിശപ്പ് തോന്നിയാല്‍ പ്രാദേശികമായി കഴിക്കുന്ന സ്‌നാക്കുകള്‍ കഴിക്കും. വെന്‍ഷോയില്‍ ലഭിക്കുന്ന പ്രത്യേക പേസ്ട്രിയായ മതിസോങ് ആണ് മുത്തശ്ശിയുടെ ഇഷ്ടവിഭവം. വാട്ടര്‍ ചെസ്റ്റ്‌നട്ട് കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. കൂടാതെ ഉരുളക്കിഴങ്ങ് ചിപ്‌സ്, ഷക്വിമ, ഉണക്കിയ സ്വീറ്റ് പൊട്ടറ്റോ ഡേറ്റ്‌സ് എന്നിവയും മുത്തശ്ശി ആസ്വദിച്ച് കഴിക്കും. യഥാര്‍ഥ പല്ലുകൊണ്ടാണ് 101-ാം വയസിലും മുത്തശ്ശി ഭക്ഷണം കഴിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ചെറുപ്പത്തില്‍ സര്‍ക്കാര്‍ ജോലിയായിരുന്നു മുത്തശ്ശിക്ക്. പിന്നീട് ഏഴുമക്കളെ വളര്‍ത്താനായി ജോലി ഉപേക്ഷിച്ച് വീട്ടമ്മയായി. ഭര്‍ത്താവിനൊപ്പം 30 വര്‍ഷമാണ് അവര്‍ ജീവിച്ചത്. ദീര്‍ഘായുസ്സിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുത്തശ്ശി മറുപടി പറയും. നന്നായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, ഗ്രീന്‍ ടീ കുടിക്കുക എന്നിവയാണ് പ്രധാനം. എന്നാല്‍ അതിനേക്കാള്‍ പ്രധാനം വാഭാവമാണ്. താന്‍ ആരോടും ദേഷ്യപ്പെടുകയോ വൈരാഗ്യം വെച്ചുപുലര്‍ത്തുകയോ ചെയ്യാറില്ലെന്നും സമാധാനപരമായ ജീവിതം നയിക്കുകയാണെന്നും മുത്തശ്ശി പറയ