Friday, March 13, 2026 Last Updated 31 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 12.03 PM

എട്ട് മാസത്തോളമായി കഴിഞ്ഞത് ഭര്‍ത്താവിന്റെ കല്ലറയ്ക്കരികില്‍: ഒടുവില്‍ പോലീസ് രക്ഷകനായി പോലീസ് ഓഫീസര്‍

woman, sleep, husband, grave, usa

വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ ചിലതൊക്കെ ആളുകളുടെ മനം കീഴടക്കാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെ സിറാക്കൂസില്‍ നിന്നും പുറത്തുവരുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കാണിച്ച ചെറിയൊരു കരുണയിലൂടെ ഒരു സ്ത്രീയുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ട സംഭവമാണിത്. നീണ്ട എട്ട് മാസത്തോളം തന്റെ മരിച്ചുപോയ ഭര്‍ത്താവിന്റെ കല്ലറയ്ക്കരികില്‍ അനാഥയായി കഴിഞ്ഞിരുന്ന റിയ ഹോംസ് (55) എന്ന സ്ത്രീ ഈ പോലീസ് ഓഫീസറുടെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടന്നിരിക്കുകയാണ്.

2025 ഡിസംബര്‍ 13-നായിരുന്നു റിയയുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം. കൊടും തണുപ്പുള്ള അന്ന്, കൈയ്യില്‍ കുറച്ച് സാധനങ്ങളുമായി ഒരു കുന്നു കയറാന്‍ കഷ്ടപ്പെടുകയായിരുന്ന റിയയെ സിറാക്കൂസിനെ പോലീസ് ഓഫീസറായ ജാമി പാസ്‌റ്റോറെല്ലോ കാണാനിടയായി. അവരോട് സഹതാപം തോന്നിയ ജാമി അവരെ തന്റെ പട്രോളിംഗ് വാഹനത്തില്‍ സെമിത്തേരിയില്‍ എത്തിച്ചു. യാത്രയ്ക്കിടയില്‍ തന്റെ 26 വര്‍ഷത്തെ ദാമ്പത്യത്തെക്കുറിച്ചും ഭര്‍ത്താവായ എഡ്ഡിയെക്കുറിച്ചും അവര്‍ വാചാലയായി. എന്നാല്‍, അവര്‍ അവിടെയാണ് താമസിക്കുന്നതെന്ന കാര്യം അന്ന് ജാമി അറിഞ്ഞിരുന്നില്ല.

ക്രിസ്മസിന് മുന്നോടിയായി റിയയ്‌ക്കൊപ്പമുള്ള ജാമിയുടെ ഒരു ഫോട്ടോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. ഈ ഫോട്ടോ കണ്ട ഒരു സെമിത്തേരി ജീവനക്കാരനാണ് റിയ അവിടെയാണ് കഴിഞ്ഞിരുന്നതെന്ന വിവരം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന ആ സത്യം പുറംലോകം അറിഞ്ഞു. 2020ല്‍ ഭര്‍ത്താവ് എഡ്ഡി മരിച്ചതോടെ റിയ, കടുത്ത വിഷാദത്തിലായി. ജോലി നഷ്ടപ്പെടുകയും വാടക നല്‍കാന്‍ കഴിയാതെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത അവര്‍ക്ക് പോകാന്‍ മറ്റൊരിടം ഉണ്ടായിരുന്നില്ല. ഒടുവില്‍ ഭര്‍ത്താവിന്റെ കല്ലറയ്ക്ക് മുകളില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിലായിരുന്നു അവരുടെ ഉറക്കം. പകല്‍ പള്ളികളിലും ഭക്ഷണശാലകളിലും സന്നദ്ധസേവനം നടത്തിയിരുന്ന റിയ, രാത്രിയാകുമ്പോള്‍ ആരുമറിയാതെ സെമിത്തേരിയില്‍ തിരിച്ചെത്തും.

എന്നാല്‍ സത്യം മനസ്സിലാക്കിയ ഓഫീസര്‍ ജാമി ഉടന്‍ തന്നെ അവര്‍ക്കായി ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്തു. പിന്നീട് ഗോ ഫണ്ട് മി വഴി നടത്തിയ സാമ്പത്തിക സമാഹരണത്തിലൂടെ 27,000 ഡോളറിലധികം (ഏകദേശം 22 ലക്ഷം രൂപ) അവര്‍ക്കായി സമാഹരിച്ചു. ലെമോയ്ന്‍ കോളേജ് പ്രസിഡന്റ് ലിന്‍ഡ ലെമുറ അവര്‍ക്ക് താല്‍ക്കാലിക താമസസൗകര്യവും ഒരുക്കി. ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ഒരു സംഘടനയുടെ സഹായത്തോടെ 2026 ജനുവരി 5ന് പൂര്‍ണ്ണമായും പണിപൂര്‍ത്തിയാക്കിയ തന്റെ പുതിയ വീട്ടിലേക്ക് റിയ താമസം മാറി. 'എല്ലാം ഒരു ദൈവനിശ്ചയമാണ്. എനിക്ക് സഹായം ആവശ്യമായപ്പോള്‍ ദൈവം ജാമിയെ എന്റെ അടുത്തേക്ക് അയച്ചു,' എന്ന് റിയ നന്ദിയോടെ പറയുന്നു. ഇന്ന് ഓഫീസര്‍ ജാമിയും റിയയും അടുത്ത സുഹൃത്തുക്കളാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW