-->
വ്യത്യസ്തതകൊണ്ടും ആഡംബരംകൊണ്ടും ഇന്ത്യയിലെ വിവാഹങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. വിവാഹം മാത്രമല്ല അതിന്റെ മറ്റ് ചടങ്ങുകളും അങ്ങനെ തന്നെയാണ്. അതിനൊപ്പം വിവാഹക്ഷണക്കത്തുകളുടെ രൂപവും മാറികഴിഞ്ഞു. ഇപ്പോഴിതാ ആഡംബര പൂര്‍ണമായ ഒരു വിവാഹ ക്ഷണക്കത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒറ്റനോട്ടത്തില്‍ അതൊരു വിവാഹ ക്ഷണക്കത്താണെന്ന് തോന്നില്ല. പകരം ഒരു ശില്‍പം പോലെയാണ് തോന്നിക്കുന്നത്. ഒരു പെട്ടിയുടെ ഉള്ളില്‍ നീലനിറമുള്‌ല മയിലിന്റെ ശില്‍പമാണ് ആദ്യം വീഡിയോയില്‍ കാണിക്കുന്നത്. ഈ പെട്ടിയുടെ അടിയിലായി വിവാഹക്ഷണക്കത്തും ഉണ്ട്. 'ഇങ്ങനെയുള്‌ല വിവാഹ ക്ഷണക്കത്തുകള്‍ അയയ്ക്കാന്‍ എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുന്നത്' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റും ലൈക്കും ലഭിക്കുന്നുണ്ട്.
'എന്താണ് ഇന്ത്യന്‍ വിവാഹക്ഷണക്കത്തുകള്‍ ഇത്രയും എക്‌സ്ട്രാ ആകുന്നത്', 'ഇത് വിവാഹക്ഷണക്കത്ത് തന്നെയാണോ', 'എന്ത് ഭംഗിയാണ് കാണാന്‍ ഇത് തന്നെ വിവാഹത്തിന് ഗിഫ്റ്റായി നല്‍കാം', 'ഇന്ത്യക്കാര്‍ക്ക് മാത്രമേ ഇങ്ങനെയുള്‌ല ഐഡിയ ഉളൂ', 'ഇന്ത്യക്കാരുടെ ക്രിയേറ്റിവിറ്റി കണ്ടോ' ഇങ്ങനെ പോകുന്നു കമന്റുകള്‍