-->
മികച്ച ഗാനരചയിതാവിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി റാപ്പര്‍ വേടന്‍. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം തന്റെ അച്ഛനെ വേദിയിലേക്ക് ക്ഷണിക്കുന്ന വേടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈലാണ്. തനിക്ക് അവാര്‍ഡ് കിട്ടാന്‍ ഒരേയൊരു കാരണക്കാരന്‍ തന്റെ അപ്പനാണെന്നാണ് വേടന്‍ പറയുന്നത്.
''ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഒരു ഇന്‍ഡിപെന്‍ഡന്റ് കലാകാരന് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ഈ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം. എനിക്ക് അവാര്‍ഡ് കിട്ടാന്‍ ഒരേയൊരു കാരണക്കാരന്‍ എന്റെ അപ്പന്‍ മാത്രായിരിക്കും. സ്വന്തം ആരോഗ്യവും ഇഷ്ടവുമൊക്കെ മാറ്റി വച്ച് എന്നെ വളര്‍ത്താനായി ഒരുപാട് പണിയെടുത്ത ആളാണ് അദ്ദേഹം'' എന്നു പറഞ്ഞാണ് വേടന്‍ അച്ഛനെ വേദിയിലേക്ക് ക്ഷണിക്കുന്നത്.
വേദിയിലെത്തിയ ശേഷം അച്ഛനെ ചേര്‍ത്തു നിര്‍ത്തിയ വേടന്‍ സന്തോഷമായില്ലേ എന്ന് ചോദിക്കുന്നുണ്ട്. ''എന്റെ അപ്പനെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടും പുതിയ വസ്ത്രവുമൊക്കെ ധരിച്ച് ഞാന്‍ കാണുന്നത്'' എന്നും വേടന്‍ പറയുന്നുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിലെ കുതന്ത്രം പാട്ടിനാണ് വേടന് അവാര്‍ഡ് ലഭിച്ചത്.