Friday, March 13, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.00 AM

മൂന്നാം വിവാഹവാര്‍ഷികദിനത്തില്‍ കെ.എല്‍ രാഹുലിനൊപ്പമുളള പ്രണയചിത്രം പങ്കുവെച്ച് ആതിയ ഷെട്ടി, ആശംസകള്‍ നേര്‍ന്ന് താരം

athiya-shetty
photo-www.instagram.com/athiyashetty/

മൂന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് കെ. എല്‍ രാഹുലിന് ആശംസകള്‍ നേര്‍ന്ന് മനോഹരമായ പോസ്റ്റ് പങ്കുവെച്ച് ബോളിവുഡ് താരം ആതിയ ഷെട്ടി. ‘സന്തോഷകരമായ മൂന്ന് വര്‍ഷങ്ങള്‍, മറ്റെവിടെയും എനിക്ക് ഇഷ്ടമല്ല ’എന്നാണ് രാഹുലിനൊപ്പമുളള പ്രണയചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ആതിയ കുറിച്ചത്.

ചിത്രത്തില്‍ ആതിയ രാഹുലിന്റെ കൈ സ്‌നേഹപൂര്‍വ്വം പിടിച്ച് തോളില്‍ തല ചായ്ച്ചിരിക്കുന്നതും രാഹുല്‍ ആതിയയെ സ്‌നേഹത്തോടെ നോക്കുന്നതും കാണാം. ആരാധകരുള്‍പ്പെടെ നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകളറിയിച്ചെത്തുന്നത്.

കെ.എല്‍ രാഹുലും ആതിയയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. ‘ഹാപ്പി 3 ബേബി, ലവ് യു’എന്നാണ് ആതിയയ്‌ക്കൊപ്പമുളള ചിത്രം സ്‌റ്റോറിയായി പങ്കുവെച്ച് രാഹുല്‍ കുറിച്ചത്.

athiya-shetty
photo-www.instagram.com/klrahul/

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2023 ജനുവരി 23 നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും നടിയും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയ ഷെട്ടിയും വിവാഹിതരായത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഇവാര വിപുല രാഹുല്‍ എന്നാണ് കുഞ്ഞിന്റെ പേര്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW