-->
ചാമ്പ്യന്‍സ് ട്രോഫ് വിജയത്തിനുപിന്നാലെ അടുത്തമാസം തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയാറെടുപ്പിലാണ് ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും നടി ആതിയ ഷെട്ടിയും. കഴിഞ്ഞ ദിവസം ഇരുവരും ഇന്‍സ്‌റ്ഗ്രാമില്‍ ആരാധകര്‍ക്കായി ഗര്‍ഭകാല ഫോട്ടോഷൂട്ടില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചു.
‘ഓ ബേബി’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ചില ചിത്രങ്ങളില്‍ ഇരുവരും ആലിംഗനം ചെയ്തിരിക്കുന്നതിന്റെയും ആതിയയുടെ നിറവറില്‍ തലോടുന്ന രാഹുലിനെയും കാണാം.
സൂര്യപ്രകാശത്തിന്റെ പശ്ചാത്തലത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന ആതിയയുടെ ഒറ്റയ്ക്കുളള ചിത്രങ്ങളുമുണ്ട്. നടിയുടെ സിംപിള്‍ എലഗന്റ് ലുക്കിലുളള വസ്ത്രങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മെറ്റേണിറ്റി ഷൂട്ടിലെ രണ്ട് ഫോട്ടോകളില്‍ ബീജ് നിറത്തിലുള്ള റിബണ്‍ഡ് വസ്ത്രമാണ് ധരിച്ചിരുന്നത്. രണ്ടാമത്തെ ലുക്കില്‍ വൈറ്റ് ലോങ്ങ് ഷര്‍ട്ടും ഡെനിം ലൈറ്റ് ബ്ലൂ ബാഗി ജീന്‍സും. ഡെമിന്റെ കറുത്ത ഓഫ്-ദി-ഷോള്‍ഡര്‍ ഗൗണാണ് അവസാന ലുക്കിനായി തെരഞ്ഞെടുത്തത്.
ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനുപിന്നാലെ ദമ്പതികൾക്ക് ആശംസകളും സ്നേഹവും പങ്കുവച്ച് നിരവധി താരങ്ങളെത്തി. അനുഷ്ക ശർമ്മ, കിയാര അദ്വാനി, കരൺ ജോഹർ, അർജുൻ കപൂർ, രൺവീർ സിംഗ്,സോനാക്ഷി സിൻഹ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ കമന്റ് സെക്ഷനിൽ ഇരുവർക്കും ആശംസകൾ നേർന്നു.
2023 ജനുവരി 23 ന് ഖണ്ടാലയിലെ സുനിൽ ഷെട്ടിയുടെ ഫാം ഹൗസിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് മകൾ ആതിയ ഷെട്ടിയും കെ എൽ രാഹുലും വിവാഹിതരായത്. കഴിഞ്ഞ വർഷം നവംബർ എട്ടിന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആതിയ അമ്മയാകാനൊരുങ്ങുന്ന വാർത്ത പങ്കുവച്ചത്.