-->
ബോളിവുഡിന്റെ ആക്ഷന്‍ റൊമാന്റിക് ഹീറോയായിരുന്ന സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ അതിയ ഷെട്ടിക്കും ഇന്ത്യന്‍ ക്രിക്കറ്റര്‍ കെ.എല്‍.രാഹുലിനും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആദ്യത്തെ കണ്മണി ജനിച്ചത്. മകള്‍ ജനിച്ച വിവരം അതിയയും രാഹുലും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. മകളുടെ ജനനദിവസം നടന്ന ഐ.പി.എല്‍ കളിയില്‍ നിന്ന് രാഹുല്‍ വിട്ടുനിന്നിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉദ്ഘാടന മത്സരത്തില്‍ നിന്നും മാറി നിന്നെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിനായി താരം വിശാഖപട്ടണത്തെത്തി.
ഇപ്പോഴിതാ മത്സരത്തിന് ഒരു ദിവസം മുമ്പ്, പരിശീലനത്തിനിടയില്‍ കെ.എല്‍. രാഹുല്‍ നിതീഷ് കുമാർ റെഡ്ഡിയുമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘ഡാഡ് ഹുഡ്’ സന്തോഷത്തെകുറിച്ചാണ് ഇരുവരും സംസാരമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
‘‘കുഞ്ഞ് എങ്ങനെയുണ്ട്?’ എന്ന് നിതീഷ് കുമാർ റെഡ്ഡി ചോദിക്കുമ്പോള്‍ ‘ഗുഡ്’ എന്നാണ് രാഹുലിന്റെ മറുപടി. പിന്നീട് ക്യൂട്ട് എന്ന് നിതീഷ് കുമാർ റെഡ്ഡി ചോദിക്കുമ്പോള്‍, ‘തീർച്ചയായും, ക്യൂട്ട് ആണെന്നല്ലേ ഞാൻ പറയൂ...’ എന്ന് കെ.എല്‍ രാഹുല്‍ മറുപടിയും പറയുന്നു. പിന്നീടുള്ള ദൃശ്യങ്ങളില്‍ കുഞ്ഞ് എത്ര ചെറുതാണെന്ന് കെ.എല്‍ രാഹുല്‍ പറയുന്നതും കാണാം. അതീവ സന്തോഷവാനായിട്ടാണ് രാഹുല്‍ തന്റെ ആദ്യത്തെ കണ്മണിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കിടുന്നത്.
കായികതാരത്തിന്റെ വീഡിയോയ്ക്ക് താഴെ ക്യൂട്ട് എന്നതടക്കമാണ് പലരും കുറിക്കുന്ന കമന്റുകള്‍.
Rahul "Obviously I would say she is cute" 😭🤌and the way he was showing him how smol she is 🥺 pic.twitter.com/xBEtL7QLFf— Flavia (@FlaviaNagpal) March 30, 2025
മാർച്ച് 24നാണ് ഇരുവർക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 2023 ജനുവരിയിലാണ് രണ്ടുപേരും വിവാഹിതരായത്. ബോളിവുഡ് താരപുത്രിയായ അതിയ 2015-ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ നിന്ന് ഏറെ നാളായി വിട്ടുനില്‍ക്കുന്ന അതിയ, ചില ലക്ഷ്വറി ബ്രാൻഡുകളുടെ മോഡലിംഗിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്.