-->
വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ ഒടിടി പങ്കാളികളായ ആമസോണ്‍ പ്രൈം കരാറില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 120 കോടി രൂപയ്ക്കായിരുന്നു ആമസോണ്‍ പ്രൈം ജന നായകന്റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ റിലീസ് വൈകുന്നത് വലിയ വിവാദമായി മാറിയിരിക്കെയാണ് ഒടിടി പ്ലാറ്റ്‌ഫോമും പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
രാഷ്ട്രീയ പ്രവേശനത്തിലേക്ക് കടന്നിരിക്കുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനുമതി നല്‍കാത്തതിനാല്‍ ചിത്രം ഇതുവരേയും തീയേറ്ററുകളിലെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് തമിഴ്‌നാട് അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സാധ്യമാവുകയുള്ളൂവെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ ജനുവരി 9 നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങളെ ചൊല്ലി സിബിഎഫ്‌സി പ്രദര്‍ശാനുമതി നിഷേധക്കുകയായിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് ഇപ്പോഴും അനശ്ചിതത്വത്തില്‍ തുടരുകയാണ്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന നായകന്‍. മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജന നായകന്‍. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രം തെലുങ്ക് താരം ബാലയ്യ അഭിനയിച്ച ഭഗവന്ത് കേസരിയുടെ റീമേക്കാണെന്നും റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു.