Friday, March 13, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.51 AM

പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവെച്ച് ധുരന്ധര്‍ സംവിധായകന്‍

-aditya-dhar-
photo-www.instagram.com/adityadharfilms

ഇന്നലെയായിരുന്നു ധുരന്ധര്‍ സംവിധായകന്‍ ആദിത്യ ധര്‍ തന്റെ 43 ാം പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യ യാമി ഗൗതം ധുരന്ധര്‍ താരങ്ങളായ സാറ അര്‍ജുന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് ആംസകള്‍ അറിയിച്ചെത്തിയിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

ധുരന്ധര്‍2: ദി റിവഞ്ചിന്റെ അവസാന മിനുക്കുപണികള്‍ക്കിടെയാണ് താന്‍ ജന്മദിനം ആഘോഷിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ ധുരന്ധറിന്റെ റിലീസിന് ശേഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പീക്ക് ഡീറ്റെയിലിംഗ് മീമുകളെക്കുറിച്ചും ആദിത്യ കുറിപ്പില്‍ പറയുന്നുണ്ട്.

‘ധുരന്ധര്‍: ദി റിവഞ്ചില്‍ അവസാന മിനുക്കുപണികള്‍ നടത്തി ഞാന്‍ എന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍, ഒരു നിമിഷം നിര്‍ത്തി കടന്നുപോയ അത്ഭുതകരമായ വര്‍ഷത്തിലേക്ക് തിരിഞ്ഞുനോക്കുന്നു. ഇന്ന് ഇവിടെ ഇരിക്കുമ്പോള്‍ എനിക്ക് അതിയായ നന്ദി തോന്നുന്നു. യാത്രയ്ക്ക് എപ്പോഴും എന്നെ അനുഗമിച്ച ടീമിന്, നിങ്ങളില്‍ പലരും വര്‍ഷങ്ങളായി എന്റെ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച വിശ്വാസത്തിന് അദ്ദേഹം എഴുതി.

നിങ്ങളുടെ എല്ലാ സന്ദേശങ്ങളും, ട്വീറ്റുകളും, കഥകളും , ആദിത്യ ധറിന്റെ പീക്ക് ഡീറ്റെയിലിംഗ് മീമുകളും വായിക്കുമ്പോള്‍ എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായി മറുപടി നല്‍കാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങളുടെ എല്ലാ സ്‌നേഹത്തെയും പ്രോത്സാഹനത്തെയും ഞാന്‍ എത്രമാത്രം വിലമതിക്കുന്നുവെന്ന് ദയവായി അറിയുക. വിശ്വാസിക്കാവുന്നതിലും അപ്പുറമായി എനിക്ക് അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ഇതൊന്നും ഞാന്‍ നിസ്സാരമായി കാണുന്നതല്ല. ഒന്നും ഉറപ്പില്ലാത്തതും ഓരോ സിനിമയും വിശ്വാസത്തിന്റെ ഒരു കുതിച്ചുചാട്ടവുമാകുന്നതുമായ ഒരു വ്യവസായത്തില്‍, പ്രേക്ഷകരുടെ വിശ്വാസമാണ് എല്ലാം അര്‍ഥമാക്കുന്നത്. സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം എനിക്ക് എന്തെങ്കിലും പഠിപ്പിച്ചു തന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ എത്ര വലുതായാലും അവയിലുളള വിശ്വാസം ഒരിക്കലും നഷ്ടപ്പെടരുത് എന്നതാണ്. സത്യസന്ധത കാണിക്കുക. നിങ്ങളുടെ പ്രവൃത്തികള്‍ക്ക് എല്ലാം നല്‍കുക. പ്രപഞ്ചം പ്രതികരിക്കും. ഓരോ ചെറിയ ചുവടും ഓരോ പോരാട്ടവും പതുക്കെ നമ്മളെ കൃത്യമായി നയിക്കുന്നുണ്ടെന്ന് വിശ്വസിക്കുക. ഇപ്പോള്‍ ജോലിയിലേക്ക് മടങ്ങുക. സിനിമകളില്‍ കാണാം എന്നു പറഞ്ഞാണ് ആദിത്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായെത്തുന്നത്. നടന്‍ രണ്‍വീര്‍ സിങ്ങും കമന്റുമായെത്തി. എത്ര മനോഹരമായ കുറിപ്പ്. ഇനിയും ഒരുപാട് അനുഗ്രഹീത വര്‍ഷങ്ങള്‍ സര്‍, അനുഗ്രഹങ്ങള്‍ക്ക് മേല്‍ അനുഗ്രഹങ്ങള്‍ എന്നാണ് രണ്‍വീര്‍ കുറിച്ചത്.

അതേസമയം രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു തിയറ്ററുകളിലെത്തിയത്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസിനായി ഒരുങ്ങുകയാണ്. മാര്‍ച്ച് 19 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Ads by Google
Ads by Google
TRENDING NOW