Friday, March 13, 2026 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.46 AM

ഗായിക എസ് ജാനകിയുടെ മകന്‍ അന്തരിച്ചു; കുറിപ്പുമായി കെ എസ് ചിത്ര

son, away

പ്രശസ്ത ഗായിക എസ് ജാനകിയുടെ മകന്‍ മുരളി കൃഷ്ണ അന്തരിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ച് ഗായിക കെ എസ് ചിത്രയാണ് ഇക്കാര്യം അറിയിച്ചത്. പെട്ടന്നുളള വിയോഗത്തില്‍ ഞെട്ടിയെന്നും ഈ വേദനയും ദുഃഖവും മറികടക്കാന്‍ ദൈവം ജാനകി അമ്മയ്ക്ക് ശക്തി നല്‍കട്ടേയെന്നും കെ എസ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.

' ഇന്ന് രാവിലെ മുരളി അണ്ണയുടെ ( ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകന്‍) പെട്ടന്നുളള വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. സ്‌നേഹനിധിയായ ഒരു സഹോദരനെ നഷ്ടപ്പെട്ടു. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാന്‍ ദൈവം അമ്മയ്ക്ക ശക്തി നല്‍കട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി', കെ എസ് ചിത്ര കുറിച്ചു. ചിത്രയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുശോചനം അറിയിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW