-->
ഇന്ന് സ്വാര്‍ത്ഥത നിറഞ്ഞ ഈ ലോകത്ത് സഹജീവിസ്‌നേഹം നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ചെറിയ പ്രവൃത്തികളിലൂടെ പോലും ആളുകളുടെ ഹൃദയം കീഴടക്കുന്ന ചില മനുഷ്യരുണ്ട്. ഇത്തരത്തില്‍ ഒരു സ്ത്രീ ദിനചര്യ പോലെ പിന്തുടരുന്ന ചെറിയൊരു കാര്യമാണ് ഇപ്പോള്‍ ആളുകളുടെ കയ്യടി ഏറ്റുവാങ്ങുന്നത്. സഹജീവികളോടു കാണിക്കുന്ന സ്‌നേഹവും കരുതലും വളരെ പ്രാധാന്യമുള്ളതാണെന്ന് ഓര്‍മിപ്പിക്കുന്ന ഒരു വിഡിയോയാണ് ഇത്.
രാവിലെ ഏഴേകാലോടെ ഒരു സ്ത്രീ തന്റെ വീടിനു പുറത്തേക്കിറങ്ങുന്നതില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ആ സമയം അവരുടെ വീടിനു മുന്‍വശത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതും ഒരാള്‍ അതില്‍ നില്‍ക്കുന്നതും കാണാം. ഒരു കയ്യില്‍ പാത്രത്തില്‍ ചായയുമായാണ് യുവതി എത്തുന്നത്. തുടര്‍ന്ന് ഈ ചായ ഗ്ലാസിലേക്കു പകരുകയും വാഹനത്തില്‍ നില്‍ക്കുന്നയാള്‍ക്കു നല്‍കുകയും ചെയ്യുന്നു.
ഇത് വളരെ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ശുചീകരണ തൊഴിലാളികള്‍ക്കായി എല്ലാദിവസവും രാവിലെ ചായ കരുതുന്ന ഒരു അമ്മ. ഇതൊരു ചെറിയകാര്യമാണ് പക്ഷേ, ഇത്തരം ചെറിയ സദ്പ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ മുഖത്തു പുഞ്ചിരി വിരിയിക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണ് എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് ഒരാള്‍ കുറിച്ചത്.
एक माँ सुबह 7:15 बजे सफाई कर्मचारियों को चाय देने बाहर आती है। उनका यह छोटा-सा काम उन सफाई कर्मियों के दिन में गर्माहट भर देता है।यह हमें याद दिलाता है कि दयालुता के छोटे काम भी हमारे शहर के लिए मेहनत करने वाले लोगों के लिए बहुत मायने रखते हैं। pic.twitter.com/B30cqey4pm— JIMMY (@Jimmyy__02) December 12, 2025