Friday, March 13, 2026 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.22 PM

കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്കോ? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം ; നിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്‍

uploads/news/2026/01/820922/shanimol-usman.jpg

ആലപ്പുഴ: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നു എന്ന തരത്തിലുള്ള പ്രചാരണം തള്ളി കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും വേണ്ടി വന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പ്രതികരിച്ചു. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലായിരുന്നു പ്രചരണം.

ഇടത് അനുകൂല സൈബര്‍ പേജുകളിലടക്കമാണ് പ്രചാരണം നടക്കുന്നതെന്നാണ് അവരുടെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഷാനിമോള്‍ ഉസ്മാന്റെ പിതാവ് മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് പ്രചരണം ഉണ്ടായതും. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. മുന്‍ സിപിഐഎം എംഎല്‍എ ഐഷ പോറ്റി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയതിന് പിന്നാലെയായിരുന്നു പ്രചാരണങ്ങള്‍ വന്നത്. മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത് വലിയ വിവാദമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW