Wednesday, March 11, 2026 Last Updated 16 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 11.42 AM

അനെക്സ് ഖത്തറിന്റെ ‘ഫെൻടെക്–26’ കോൺക്ലേവ് ജനുവരി 19ന് ദോഹയിൽ

ദോഹ: നാളെയുടെ സാങ്കേതിക സ്വപ്നങ്ങൾ ചർച്ചയാകുന്ന അനെക്സ് ഖത്തറിന്റെ ‘ഫെൻടെക്–26’ കോൺക്ലേവ് ജനുവരി 19ന് ദോഹ
ഹിൽട്ടൺ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ പൂർവവിദ്യാർത്ഥി സംഘടനയായ അനെക്സ് ഖത്തർ സംഘടിപ്പിക്കുന്ന കോൺക്ലേവ്ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും.

ഫിൻടെക്, എനർജി ടെക് മേഖലകളിലെ നവീന പ്രവണതകളും കൃത്രിമ ബുദ്ധിയുടെ (AI) വേഗതയേറിയ മുന്നേറ്റങ്ങളും പ്രമേയമാക്കി നടക്കുന്ന പരിപാടിയിൽ സാങ്കേതിക അവതരണങ്ങളും പാനൽ ചർച്ചകളും സംഘടിപ്പിക്കും. വിവിധ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ബിസിനസ് ഉടമകൾ, സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും.

1997-ൽ ഖത്തറിൽ രൂപീകരിക്കപ്പെട്ട അനെക്സ് ഖത്തർ, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലുമായി (IBPC) അഫിലിയേറ്റ് ചെയ്ത സംഘടനയാണ്. ഖത്തറിൽ 25 വർഷത്തിലധികം സജീവ പ്രവർത്തന പാരമ്പര്യമുള്ള അനെക്സ് ഖത്തർ, എഞ്ചിനീയറിംഗ് സമൂഹത്തിന്റെ സാങ്കേതികവും പ്രൊഫഷണലുമായ വളർച്ച ലക്ഷ്യമാക്കി സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ, ശാസ്ത്രപ്രദർശന മത്സരങ്ങൾ, നേതൃത്വ-വ്യക്തിത്വ വികസന പരിപാടികൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു.പരിപാടിയെ കുറിച്ചുള്ളകൂടുതൽ വിവരങ്ങൾക്കായി 55521176 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ എഞ്ചിനീയർ ദിലീപ്, പ്രസിഡന്റ് എഞ്ചിനീയർ ലീന, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എഞ്ചിനീയർ ഷാനവാസ്, എഞ്ചിനീയർ അനുശ്രീ എന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW