Friday, March 13, 2026 Last Updated 30 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 01.28 PM

അന്റാര്‍ട്ടിക്കയില്‍ അസാധാരണ ചലനങ്ങള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതായി സൂചന

antartic, ice-sheet, updates

അന്റാര്‍ട്ടിക്കയില്‍ ക്രമാതീതമായി ഭൂഗര്‍ഭ മഞ്ഞു പാളികളികള്‍ ഉരുകുന്നുവെന്നും ഇത് വലിയ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 2010, 2016 കാലഘട്ടത്തില്‍ 1463 സ്‌ക്വയര്‍ കിലോമീറ്റര്‍ മഞ്ഞ് ഉരുകിയതായും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അന്റാര്‍ട്ടിക്കയിലെ അസാധാരണമായ ചലനങ്ങളാണ് കടുത്ത ആശങ്കകളിലേക്ക് വഴിതുറന്നിരിക്കുന്നത്. 2021നും 2023നും ഇടയില്‍ അന്റാര്‍ട്ടിക്കയിലെ ത്വെയ്റ്റ്‌സ് ഹിമാനിയിലുണ്ടായ നൂറുകണക്കിന് അസാധാരണ ഭൂകമ്പങ്ങളാണ് ആശങ്കയ്ക്കു പിന്നില്‍. മഞ്ഞുമലകളുടെ ചലനങ്ങളിലൂടെയുണ്ടാകുന്ന ഉത്തരം ചലനങ്ങള്‍ അപകടകരമായ രീതിയില്‍ സുമദ്രനിരപ്പുയര്‍ത്തുമെന്നാണ് കണ്ടെത്തല്‍.

ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സിലാണ് നീണ്ട കാലത്തെ പഠനത്തിന് ശേഷം ഈ വിവരം പുറത്തുവിട്ടത്. ഹിമാനികളില്‍ നിന്ന് മഞ്ഞുമലകള്‍ വേര്‍പെട്ട് കടലിലിടിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന വലിയ Automatic Vibrtion ആണ് ഹിമാനികളിലുണ്ടാകുന്ന ഭൂകമ്പത്തിന് കാരണം. സാധാരണയായി കാണുന്ന ഭൂചലനങ്ങളില്‍ നിന്ന് വയത്യസ്തമാണിവ. ഭൂകമ്പ തരംഗങ്ങളുടെ അലകളുടെ ദൈര്‍ഘ്യം കുറവായതിനാല്‍ ഈ ചലനങ്ങളെ കണ്ടെത്തുക പ്രയാസമാണ്. രണ്ട് പതിറ്റാണ്ട് മുന്‍പാണ് ആദ്യമായി ഹിമചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2010നും 2023നും ഇടയില്‍ ത്വെയ്റ്റ്‌സിനും പൈന്‍ ദ്വീപിനുമിടയില്‍ ഭൂചലങ്ങള്‍ ഉണ്ടായെന്നാണ് വിവരം.

ഈ മഞ്ഞുമലകള്‍ മറിഞ്ഞു വീഴുമ്പോള്‍, അവ മാതൃ ഹിമാനിയുമായി ശക്തമായി കൂട്ടിയിടിക്കുന്നു. ഈ കൂട്ടിയിടി ശക്തമായ ഭൂകമ്പ തരംഗങ്ങള്‍ സൃഷ്ടിക്കുകയും ഇത് ഉത്ഭവസ്ഥാനത്തു നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. വടക്കന്‍ അര്‍ദ്ധഗോളത്തിലെ ഏറ്റവും വലിയ ഹിമപാതമായ ഗ്രീന്‍ലാന്‍ഡിലെ ഹിമാനികളുടെ അറ്റത്തായാണ് ഇതുവരെ കണ്ടെത്തിയ മിക്ക ഭൂകമ്പങ്ങളും ഉണ്ടായിട്ടുള്ളത്. ഗ്രീന്‍ലാന്‍ഡിലെ ഭൂകമ്പങ്ങള്‍ താരതമ്യേന വലുതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന് മുന്‍പ് ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങള്‍ മൂലമുണ്ടായവയ്ക്ക് സമാനമായ ഭൂകമ്പമാണ് ഉണ്ടായത്. ലോകമെമ്പാടുമുള്ള ഉയര്‍ന്ന നിലവാരമുള്ളതും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതുമായ ഭൂകമ്പ Monitoring Network ആണ് ഇത് കണ്ടെത്തിയത്.

ഗ്രീന്‍ലാന്‍ഡിലെ സംഭവങ്ങള്‍ കാലാവസ്ഥയ്ക്ക് അനുസൃതമായാണ് വ്യത്യാസപ്പെടുന്നത്. വേനല്‍ക്കാലത്തിന്റെ അവസാനത്തിലാണ് ഇത്തരം ഭൂകമ്പങ്ങള്‍ കൂടുതലായി സംഭവിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇവ സാധാരണ സംഭവമായി മാറി കഴിഞ്ഞു. ധ്രുവപ്രദേശങ്ങളിലുണ്ടാകുന്ന അതിവേഗ ആഗോളതാപനത്തിന്റെ ലക്ഷണങ്ങള്‍ കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ഭൂമിയിലെ ഏറ്റവും വലിയ ice sheet എന്ന് വിശേഷിപ്പിക്കാം അന്റാർട്ടിക്കയെ, എന്നാൽ മഞ്ഞുമലകൾ നിലംപൊത്തുമ്പോൾ സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ നേരിട്ടുള്ള തെളിവുകൾ അവ്യക്തമാണ്. അന്റാര്‍ട്ടിക്ക് ഹിമാനികളുടെ ഭൂകമ്പങ്ങള്‍ കണ്ടെത്തുന്നതിനുള്ള മുന്‍ ശ്രമങ്ങളില്‍ ഭൂരിഭാഗവും ലോകമെമ്പാടുമുള്ള ഭൂകമ്പ ഡിറ്റക്ടറുകളുടെ നെറ്റ് വര്‍ക്കിലൂടെയാണ്. എന്നാല്‍ അന്റാര്‍ട്ടിക്കിലെ ഭൂകമ്പങ്ങള്‍ ഗ്രീന്‍ലാന്‍ഡിലേതിനേക്കാള്‍ വളരെ കുറവാണെങ്കില്‍, Global Networkinu അവ കണ്ടെത്താനായേക്കില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW