-->
അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരകമായ പക്ഷിപ്പനി പടരുന്നതായി ഗവേഷകര്‍ . വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ ഗവേഷകനായ വിക്ടർ നീര വ്യക്തമാക്കി.
വിക്ടർ നീരയും സംഘവും 2024 ഏപ്രിലിൽ 'സ്കുവ'എന്നറിയപ്പെടുന്ന അഞ്ച് സമുദ്രപക്ഷികളിലാണ് ഈ മാരകമായ വൈറസ് വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് ബാധിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു പ്രദേശത്തെ 90 മുതൽ 100 ശതമാനം വരെ ജീവികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. ഏകദേശം 900 കിലോമീറ്ററോളം നീളുന്ന തീരപ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അന്‍റാർട്ടിക് കോർമോറന്‍റുകൾ, കെൽപ്പ് ഗള്ളുകൾ, അഡെലി - ജെന്‍റൂ പെൻഗ്വിനുകൾ, അന്‍റാർട്ടിക് ഫർ സീലുകൾ എന്നിവരിലേക്കും രോഗം പടർന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.