Wednesday, March 11, 2026 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.10 PM

ഫ്രഞ്ച് കപ്പില്‍ വമ്പന്‍ അട്ടിമറി; ചാംപ്യന്മാരായ പിഎസ്ജി യെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താക്കി...!

uploads/news/2026/01/820525/dembale.jpg

പാരീസ്: ലോകത്തുടനീളമുള്ള ഫുട്‌ബോള്‍ മൈതാനങ്ങളില്‍ വമ്പന്മാരുടെ വീഴ്ച കാണേണ്ടി വന്ന കഴിഞ്ഞയാഴ്ചയുടെ തുടര്‍ച്ചയായി പണി കിട്ടിയവരില്‍ ലോക ക്ലബ്ബ്കപ്പ് റണ്ണറപ്പുകളും ഫ്രഞ്ചു ചാംപ്യന്മാരുമായ പിഎസ്ജിയും. ഫ്രഞ്ച് കപ്പില്‍ കഴിഞ്ഞ ദിവസം പാരീസ് എഫ്സിയോട് 1-0 ന് തോറ്റ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

കഴിഞ്ഞ സീസണില്‍ 16-ാം തവണയും ട്രോഫി നേടിയ ക്ലബ്ബിന് പുതുതായി സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ പാരീസ് സിറ്റിയുടെ വലയില്‍ പന്തെത്തിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ചെക്കനായ ജോനാഥന്‍ ഇക്കോണാണ് പിഎസ്ജിയെ പറപറപ്പിച്ചത്. പിഎസ്ജിയില്‍ നിന്ന് തന്നെ കരിയര്‍ ആരംഭിച്ച ജോനാഥന്‍ ഇക്കോണ്‍ 74 ാം മിനിറ്റില്‍ കെബ്ബാള്‍ നീട്ടിയിട്ടു കിട്ടിയ പന്തുമായി കുതിച്ചുകയറി സ്‌കോര്‍ ചെയ്യുകയായിരുന്നു.

മത്സരത്തില്‍ ഉടനീളം ലൂയിസ് എന്റിക്വയുടെ ടീം ആധിപത്യം പുലര്‍ത്തിയിട്ടും ഗോളടിക്കാനായില്ല. അതേസമയം മറുവശത്ത് ഗോള്‍കീപ്പര്‍ ഒബെദ് എന്‍കാംബാഡിയോ മികച്ച ഫോമിലായിരുന്നത് തിരിച്ചടിയാകുകയും ചെയ്തു. നിരവധി മികച്ച സേവുകളാണ് പാരീസ് സിറ്റിക്കായി അവര്‍ നടത്തിയത്. അതില്‍ ഒരു ഇന്‍ജുറി ടൈമില്‍ വിടീഞ്ഞ തൊടുത്ത ഒരു തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ വരെ ഉള്‍പ്പെടുന്നു.

2014 ന് ശേഷം പിഎസ്ജിയുടെ ആദ്യറൗണ്ടില്‍ നേരിടുന്ന ആദ്യ തോല്‍വിയായിരുന്നു ഇത്. 1990 ന് ശേഷമുള്ള ആദ്യ ടോപ്പ്-ഫ്‌ലൈറ്റ് ഡെര്‍ബിയില്‍ ഈ മാസം ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും പിഎസ്ജി ജയം നേടിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ക്കായി ഡിസയര്‍ ഡൗവും ഔസ്മാന്‍ ഡെംബെലെയും ഗോളടിച്ചപ്പോള്‍ പിഎസ്ജി മത്സരം 2-1 ന് വിജയിച്ചു.

Ads by Google
Ads by Google
TRENDING NOW