Wednesday, March 11, 2026 Last Updated 16 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 09.18 AM

വിടീഞ്ഞയ്ക്ക് ഹാട്രിക്, ടോട്ടനത്തെ പിഎസ്ജി മുക്കി ; എട്ടുഗോള്‍ ത്രില്ലറില്‍ ഫ്രഞ്ച് വമ്പന്മാര്‍ക്ക് ജയം

uploads/news/2025/11/813075/vitinha.jpg

പാരീസ്: എട്ടുഗോളുകള്‍ വന്ന ത്രില്ലര്‍ മാച്ചില്‍ ഫ്രഞ്ച്ക്ലബ്ബ് പിഎസ്ജിയെ മുക്കി ഇംഗ്‌ളീഷ്‌ക്ലബ്ബ് ടോട്ടനാം ഹോട്‌സ്പര്‍. യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരേ അഞ്ചുഗോളുകള്‍ക്കായിരുന്നു പിഎസ്ജി യുടെ വിജയം. പോര്‍ചുഗീസ് താരം വീടീഞ്ഞ ഹാട്രിക് നേടിയപ്പോള്‍ ഫാബിയാന്‍ റൂയിസും പാച്ചോയും ഫ്രഞ്ച് ക്ലബ്ബിനായി വല കുലുക്കി. ടോട്ടനത്തിനായി കോളോ മൗനി ഇരട്ടഗോളുകളും റിച്ചാര്‍ലിസണ്‍ ഒരു ഗോളും നേടി. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഹെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് വാങ്ങി പിഎസ്ജി പത്തുപേരായി ചുരുങ്ങുകയും ചെയ്തു.

രണ്ടു തവണയോളം പിന്നില്‍ പോയ ശേഷമായിരുന്നു പാരീസ് ഗോള്‍മഴ പെയ്യിച്ചത്. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ റിച്ചാര്‍ലിസണ്‍ ടോട്ടനത്തെ മുന്നിലെത്തിച്ചിരുന്നു. ക്‌ളോസ് റേഞ്ചില്‍ നിന്നുള്ള ഹെഡ്ഡര്‍ വലിയിലെത്തി. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ പിഎസ്ജി തിരിച്ചടിച്ചു. ഇടവേളയ്ക്ക് സെക്കന്റുകള്‍ മാത്രമുളളപ്പോള്‍ വിടീഞ്ഞയുടെ ശക്തമായ ഷോട്ട് ടോട്ടനം ഗോള്‍ കീപ്പര്‍ ഗുഗ്ലിയല്‍മോ വികാരിയോയെ മറികടന്ന് വലയിലേക്ക് കയറി. ഇടവേളയ്ക്ക് അഞ്ച് മിനിറ്റിനുശേഷം റാന്‍ഡല്‍ കൊളോ മുവാനി ഒരു സ്‌ക്രാംബിള്‍ ഫിനിഷ് ചെയ്തുകൊണ്ട് ടോട്ടനത്തിന്റെ ലീഡ് പുനസ്ഥാപിച്ചു. എന്നാല്‍ ഇതിനും മൂന്ന് മിനിറ്റേ ആയുസ് ഉണ്ടായിരുന്നുള്ള വിടീഞ്ഞ തന്നെ മറുപടി നല്‍കി. ഇടംകാല്‍ ഷോട്ട് ലക്ഷ്യം കണ്ടു. അതിന് ശേഷം പത്തുമിനിറ്റിനിടയില്‍ തുടര്‍ച്ചയായി രണ്ടുഗോളുകളാണ് പിഎസ്ജി നേടിയത്.

മതാര്‍ സാര്‍ നല്‍കിയ പന്തില്‍ ഇത്തവണ ഗോള്‍ നേടിയത് ഫാബിയന്‍ റൂയിസായിരുന്നു. സ്പര്‍സ് പ്രതിരോധത്തിലെ കൂടുതല്‍ ആശയക്കുഴപ്പം മുതലെടുത്ത് വില്ല്യന്‍ പാച്ചോ പിഎസ്ജിയുടെ നാലാമത്തെ ഗോള്‍ നേടി. 72 മിനിറ്റിനുശേഷം കൊളോ മുവാനി മികച്ചൊരു ഫിനിഷിലൂടെ സന്ദര്‍ശകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും ക്രിസ്റ്റ്യന്‍ റൊമേറോയുടെ ഹാന്‍ഡ്ബോള്‍ ടോട്ടനത്തിന് വിനയായി. വീടീഞ്ഞ് തന്നെ പെനാല്‍റ്റി ലക്ഷ്യം കണ്ടു തന്റെ ഹാട്രിക് നേട്ടത്തിലെത്തിയതോടെ ടോട്ടനത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ പെട്ടെന്ന് അവസാനിച്ചു. സ്റ്റോപ്പേജ് സമയത്ത് പകരക്കാരനായി വന്ന ലൂക്കാസ് ഹെര്‍ണാണ്ടസ് സാവി സൈമണ്‍സിനെ കൈമുട്ടിന് ഇടിച്ചു ചുവപ്പുകാര്‍ഡും കണ്ടു.

Ads by Google
Ads by Google
TRENDING NOW