-->
ലോകമെമ്പാടുമുളള സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്ന 83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ തിളങ്ങി ബോളിവുഡ് ഐക്കണ്‍ പ്രിയങ്ക ചോപ്ര. തന്റെ ഭര്‍ത്താവും പോപ്പ് താരവുമായ നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക റെഡ് കാര്‍പെറ്റില്‍ എത്തിയത്.
ജോനാഥന്‍ ആന്‍ഡേഴ്‌സന്റെ കളക്ഷനില്‍ നിന്നുളള കസ്റ്റം മെയ്ഡ് ' മിഡ്‌നൈറ്റ് ബ്ലൂ' സാറ്റിന്‍ ഡിയോര്‍ ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്. ഗൗണിന് അനുയോജ്യമായ ഡയമണ്ട്- സഫയര്‍ നേക്ലേസ് പ്രിയങ്കയുടെ ലുക്കിന് കൂടുതല്‍ ചാരുത നല്‍കി.
പാരീസ് ആസ്ഥാനമായുളള ലക്ഷ്വറി ബ്രാന്‍ഡായ ബെര്‍ലൂട്ടിയില്‍ നിന്നുളള ക്ലാസിക് ബ്ലാക്ക് ടക്‌സീഡോയില്‍ നിക്ക് ജോനസും അതിമനോഹരമായി കാണപ്പെട്ടു.