-->
തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിയാണ് സാമന്ത. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂെടയും ഫാഷന്‍ സ്റ്റൈലുകളിലൂടെയും സാമന്ത എപ്പോഴും ശ്രദ്ധേയയാണ്.
സാമന്തയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ലളിതവും എന്നാല്‍ മനോഹരവുമായ ഈ സാരി ലുക്കില്‍ സാമന്ത അതിസുന്ദരിയായിരിക്കുന്നു.
സാമന്ത തന്റെ ചിത്രങ്ങളിലൂടെ പുനഃസൃഷ്ടിച്ചിരിക്കുന്നത് കാലാതീതമായ ' ബാപ്പു ബൊമ്മ' സൗന്ദര്യത്തെയാണ്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും പരമ്പരാഗത വസ്ത്രധാരണവും ലാളിത്യവുമുളള സുന്ദരികളായ സ്ത്രീകളെ വിശേഷിപ്പിക്കാന്‍ ' ബാപ്പു ബൊമ്മ' എന്ന വാക്കാണ് ഉപയോഗിക്കാറുളളത്.
പ്രശസ്ത ഇന്ത്യന്‍ കലാകാരനായ എസ്.എല്‍.ബാപ്പു ( സത്തിരാജു ലക്ഷ്മിനാരായണ) വരച്ച ബാപ്പു ബൊമ്മ ചിത്രങ്ങളാണ് സാമന്തയുടെ ഈ ലുക്കിന് മാത്യകയായത്. ആ കലാകാരനെ അനുസ്മരിച്ചു കൊണ്ടുളള കുറിപ്പും പോസ്റ്റില്‍ കാണാം.