Wednesday, March 11, 2026 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 12.08 PM

ഫോക്കസ് ഖത്തർ 'റീബൂട്ട് ദി എർത്ത്': വിദ്യാർത്ഥികളിൽ സുസ്ഥിര ചിന്ത വിതച്ച് ഇ-വേസ്റ്റ് ഡ്രൈവ്

uploads/news/2026/01/820003/focus.jpg

ദോഹ:ഫോക്കസ് ഇന്റർനാഷണൽ – ഖത്തർ റീജിയന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സീഷോർ റീസൈക്ലിങ് & സസ്‌റ്റൈനബിലിറ്റി യുടെ പിന്തുണയോടെ “റീബൂട്ട് ദി എർത് – ഇ-വേസ്റ്റ് അവെർനെസ്സ് & കളക്ഷൻ ഡ്രൈവ്” നോബിൾ ഇന്റർനാഷണൽ സ്കൂൾ വുക്കൈർ ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ചു.ഇ-മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ചും ശരിയായ സംസ്കരണത്തിന്റെ പ്രാധാന്യത്തെ പറ്റിയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബോധവൽക്കരണം നൽകി. പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികൾക്ക് ഉള്ള ഉത്തരവാദിത്വത്തെ കുറിച്ചുള്ള അവബോധ സെഷനിൽ നോബിൾ സ്കൂൾ പ്രിൻസിപ്പാൾ ഡോ: ഷിബു അബ്ദുൽ റഷീദ്, ഫോക്കസ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് അംഗം ദിൽബ മിദ്ലാജ്, സീഷോർ ബിസ്നസ് എക്സിക്കുട്ടീവ് സാറ ഖാൻ എന്നിവർ സംസാരിച്ചു.

ഫോക്കസ് ഇന്റർനാഷണൽ ഇവന്റ് മാനേജർ മുഹമ്മദ് ആഷിഖ്, സീഷോർ ഡിവിഷണൽ മാനേജർ ലിർഷാദ് എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു. ഈ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 7 മുതൽ 14 വരെ സ്കൂളിൽ ഇ-വേസ്റ്റ് ശേഖരണം നടത്തുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയമായും പരിസ്ഥിതി സൗഹൃദമായും കൈകാര്യം ചെയ്യുന്നതിനുള്ള ഈ സംരംഭം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ പ്രതികരണം സൃഷ്ടിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഈ സംരംഭം, വരും തലമുറയ്ക്ക് കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഭൂമിയൊരുക്കാനുള്ള ശക്തമായ സന്ദേശമായിരിക്കുമെന്ന് ഫോക്കസ് ഇന്റർനാഷണൽ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. ഫോക്കസ് ഇന്റർനാഷണൽ – ഖത്തർ റീജിയന്റെ 20-ാം വാർഷികാഘോഷങ്ങളുടെ സമാപന സെഷൻ ജനുവരി 16 ന് ഖത്തർ ഫൗണ്ടേഷനിലെ ഔസാജ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും. പരിപാടിയിൽ നജീബ് കാന്തപുരം എം എൽ എ, എഡ്യൂക്കേഷണലിസ്റ് മുഹമ്മദ് അജ്മൽ സി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW