Wednesday, March 11, 2026 Last Updated 51 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 10.01 AM

രണ്ടുടേം വിജയകരമായി പൂര്‍ത്തിയാക്കി ; നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജ് മത്സരിച്ചേക്കില്ല?

uploads/news/2026/01/819666/veena-george.gif

പത്തനംതിട്ട: വിജയകരമായ രണ്ടു ടേമിന് ശേഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മത്സരിച്ചേക്കില്ലെന്ന് സൂചനകള്‍. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന. വീണാജോര്‍ജ്ജ് വീണ്ടും മത്സരിക്കുമെന്ന സിപിഐഎം ജില്ലാകമ്മറ്റി അറിയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.

പുതിയ ആളുകള്‍ക്ക് വേണ്ടി മാറിക്കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. അതേസമയം നേരത്തേ കോന്നിയില്‍ ജനീഷ് കുമാര്‍ മത്സരിക്കണമെന്നാണ് താല്‍പര്യമെന്നും രാജു എബ്രഹാം വ്യക്തമാക്കി. മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ പരിചയ സമ്പന്നരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ആളാണ് വീണാ ജോര്‍ജ്. കോന്നിയുടെ വികസന നായകനാണ് ജനീഷ് കുമാര്‍. ഇവര്‍ വീണ്ടും മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. വീണാ ജോര്‍ജ് ഏത് മണ്ഡലത്തില്‍ നിന്നാലും വിജയിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു

വീണാജോര്‍ജ്ജ് രണ്ട് ടേം നല്ല രീതിയില്‍ പൂര്‍ത്തിയാക്കിയെന്നും. പത്തനംതിട്ട ജില്ലയില്‍ വലിയതരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നുമാണ് വിലയിരുത്തല്‍. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ ഒഴിവാക്കി പരിചയ സമ്പന്നരെ ഇറക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. വിജയസാധ്യത കണക്കിലെടുത്താണ് ഈ ടേം വ്യവസ്ഥ മാറ്റുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW