Saturday, March 14, 2026 Last Updated 31 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 02.14 PM

പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാം ഈ ലഘുഭക്ഷണങ്ങള്‍

three, snacks, diabetic, patients

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. പ്രമേഹ രോഗികള്‍ തങ്ങളുടെ ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. അന്നജം കുറഞ്ഞതും നാരുകള്‍ ധാരളം അടങ്ങിയതുമായ ഭക്ഷണങ്ങള്‍ വേണം പ്രമേഹ രോഗികള്‍ കഴിക്കാന്‍. പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ലഘുഭക്ഷണങ്ങളെ കുറിച്ച് അറിയാം....

* നട്‌സ് - ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ നട്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.

* മുളപ്പിച്ച പയര്‍ - മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, കാര്‍ബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിന്റെ ഗ്ലൈസമിക് സൂചിക കുറവാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മുളപ്പിച്ച പയറു കഴിക്കാം.

* വെള്ളക്കടല - വെള്ളക്കടലയില്‍ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കടല വേവിച്ച് കഴിക്കുന്നത് പ്രമേഹ രോഗികളില്‍ നല്ലതാണ്. ഇതില്‍ അടങ്ങിയ മഗ്‌നീഷ്യം, ഫോളേറ്റ്, ഇരുമ്പിന്റെ അംശം, സിങ്ക്, കോപ്പര്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറഞ്ഞ ഇവ വിശപ്പ് കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW