Wednesday, March 11, 2026 Last Updated 51 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 12.14 PM

കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കും ഈ ഭക്ഷണങ്ങള്‍ ; ഒഴിവാക്കേണ്ടത് പ്രധാനം

fatty, liver, diet

സൈലന്റ് കില്ലേഴേസ് അഥവാ 'നിശബ്ദഘാതകര്‍' എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. കരള്‍വീക്കം അഥവാ 'ഫാറ്റി ലിവര്‍ ഡിസീസ്' ആണ് മറ്റൊരു 'സൈലന്റ് കില്ലര്‍'. രണ്ട് തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് 'ലിവര്‍ സിറോസിസ്' എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. സമീകൃതഭക്ഷണം കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ചില ഭക്ഷണങ്ങള്‍ കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കും. ഇവയുടെ അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. അവയെ കുറിച്ച് കൂടുതല്‍ അറിയാം.....

* റെഡ് മീറ്റ് - ബീഫ്, പോര്‍ക്ക്, സോസേജ്, ഡെയ്ലി മീറ്റ് തുടങ്ങിയവയില്‍ പൂരിതകൊഴുപ്പുകളും സോഡിയവും ധാരാളമുണ്ട്. പൂരിത കൊഴുപ്പ് അമിതമാകുന്നത് കരളിലെ ഇന്‍ഫ്‌ലമേഷന്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും വര്‍ധിപ്പിക്കും. സോഡിയമാകട്ടെ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും കരളിന്റെ പ്രവര്‍ത്തനത്തിന് ആയാസമുണ്ടാക്കുകയും ചെയ്യും. പ്രോസസ് ചെയ്ത ഇറച്ചിയില്‍ പ്രിസര്‍േവറ്റീവുകളും അഡിറ്റീവുകളും ഉണ്ടാകും. ഇത് കരളിന്റെ ആരോഗ്യം നശിപ്പിക്കും.

* മദ്യം - കരളിന് ഏറ്റവും ദോഷം ചെയ്യുന്ന ഒന്നാണിത്. ചെറിയ അളവിലാണെങ്കില്‍ പോലും ഇത് കരളിലെ കോശങ്ങളെ നശിപ്പിക്കുകയും ഇന്‍ഫ്‌ലമേഷന്‍ കൂട്ടുകയും ചെയ്യും. ഫാറ്റിലിവര്‍രോഗമുള്ളവര്‍ മദ്യം ഉപയോഗിച്ചാല്‍ വേഗത്തില്‍ ലിവര്‍ സീറോസിസ് വരാനും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവാനും ഇടയാക്കും.

* സംസ്‌ക്കരിച്ച ധാന്യങ്ങള്‍ - വൈറ്റ് ബ്രഡ്, വൈറ്റ് റൈസ്, പാസ്ത തുടങ്ങിയവ റിഫൈന്‍ ചെയ്ത ധാന്യങ്ങളില്‍ നിന്നാണുണ്ടാക്കുന്നത്. ഇവയില്‍ നാരുകള്‍ ഒട്ടും ഉണ്ടാകില്ല. നാരുകള്‍ ഇല്ലാത്തതിനാല്‍ ഇവ വളരെ വേഗം ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്ന് കൂടുകയും ചെയ്യും. ഇത് ക്രമേണ കരളില്‍ കൊഴുപ്പ് ധാരാളമായി അടിഞ്ഞു കൂടാനും ഇന്‍സുലിന്‍ പ്രതിരോധത്തിനും കാരണമാകും. ഇവ രണ്ടും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗം വര്‍ധിക്കാന്‍ കാരണമാകും.

* അമിതമായി സോഡിയം - സോഡിയ (ഉപ്പ്)ത്തിന്റെ അളവ് കൂടുന്നത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. കരള്‍രോഗം ഉള്ളവരില്‍ സോഡിയം അമിതമാകുന്നത് വീക്കമുണ്ടാക്കും. ഫ്‌ലൂയ്ഡ് റിറ്റന്‍ഷനും കരളിന് ക്ഷതമുണ്ടാക്കാനും ഇത് കാരണമാകും. കരളിനെയും ഹൃദയത്തെയും സംരക്ഷിക്കാന്‍ സോഡിയത്തിന്റെ അളവ് കുറയ്‌ക്കേണ്ടത് പ്രധാനമാണ്.

* വറുത്ത ഭക്ഷണങ്ങള്‍ - വറുത്ത ഭക്ഷണങ്ങളില്‍ പൂരിത കൊഴുപ്പും കാലറിയും വളരെ കൂടുതലാണ്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. ശരീരഭാരം കൂട്ടാന്‍ കാരണമാകുകയും ഇതുവഴി കൊഴുപ്പിനെ ശരിയായി പ്രോസസ് ചെയ്യാന്‍ ശരീരത്തിനു പ്രയാസമാകുകയും ചെയ്യും. പതിവായി വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗം ഗുരുതരമാക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW