Saturday, March 14, 2026 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 01.01 PM

മാമ്പഴക്കാലമല്ലേ, വീട്ടിലുണ്ടാക്കാം മാങ്ങാ തെര മിഠായി; ആസ്വദിക്കാം വര്‍ഷം മുഴുവന്‍ മാമ്പഴ രുചി; മാങ്ങാ തെര തയ്യാറാക്കുന്ന വീഡിയോയുമായി അഞ്ജു കുര്യന്‍

മാമ്പഴക്കാലം വളരെപ്പെട്ടെന്ന് കടന്നു പോകും, അതുകഴിഞ്ഞ് ഒരു പഴുത്ത മാങ്ങാ കിട്ടിയിരുന്നെങ്കിലെന്ന് പലരും ആശിക്കും. ഇപ്പോഴിതാ വര്‍ഷം മുഴുവന്‍ മാമ്പഴ രുചി ആസ്വദിക്കാന്‍ മാങ്ങാ തെര മിഠായി തയ്യാറാക്കുന്ന വീഡിയോ പങ്കിടുകയാണ് അഭിനേത്രി അഞ്ജു കുര്യന്‍.
Anju Kurien, Anju making mango thera candy
Anju Kurian making mango thera candy snack (Image Source: Instagram)

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെയും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലിംഗില്‍ നിന്ന് ബിഗ് സ്​‍ക്രീനിലെത്തിയ താരത്തിന്റെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ നാവില്‍ കൊതിയൂറുന്ന ഒരു സ്നാക്സ് തയ്യാറാക്കുന്ന വീഡിയോയാണ് അഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. കേരളത്തിലിപ്പോള്‍ മാങ്ങ, ചക്ക എന്നിവയുടെ സീസണാണ്. പച്ചയ്ക്കും പഴുത്തും കഴിക്കാവുന്ന മാമ്പഴം വച്ച്‌ പലതരത്തിലുള്ള പരീക്ഷണങ്ങളാണ് മിക്കവരും നടത്താറുള്ളത്. വളരെ എളുപ്പം തീര്‍ന്നു പോകുന്ന ഒരു മാമ്പഴക്കാലം പിന്നീട് കൊതി പടര്‍ത്തുന്ന ഒരു ഓര്‍മ്മയായി മാത്രം മാറാറുണ്ട്. ആ സമയത്ത് ഒരു മാങ്ങ കൂടി കിട്ടിയിരുന്നെങ്കിലെന്ന് ആശിക്കുന്നവരാണ് പലരും. അതിനുള്ള ഒരു പരിഹാരമാണ് അഞ്ജുവിന്റെ ഈ സൂപ്പര്‍ സ്നാക്സ്. തന്റെ വീട്ടില്‍ മാങ്ങാ തെര എന്ന പലഹാരമുണ്ടാക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. സുലഭമായി മാമ്പഴം കിട്ടുന്ന ഈ സമയത്ത് മാങ്ങാ തെര ഉണ്ടാക്കി സൂക്ഷിച്ചാല്‍ വര്‍ഷം മുഴുവൻ മാമ്പഴ രുചി ആസ്വദിക്കാമെന്നാണ് അഞ്ജു വീഡിയോയിലൂടെ കാണിക്കുന്നത്.
തന്റെ വീട്ടില്‍ മാങ്ങാ തെര എന്ന പലഹാരമുണ്ടാക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ അരച്ചെടുത്ത പഴുത്ത മാങ്ങ നല്ല പേസ്റ്റ് രൂപത്തിലാക്കി പാത്രത്തിലാക്കി, ചെറിയ പായയില്‍ പുരട്ടി വെയിലത്തിട്ട് ഉണക്കുന്നത് കാണാം. ഉണക്കിയെടുത്ത മാങ്ങാ തെര ചോക്ലേറ്റുപോലെ മുറിച്ചെടുത്ത് അഞ്ജു കഴിക്കുന്നതും വീഡിയോയിലുണ്ട്. ‘‘നിങ്ങളുടെ വേനല്‍ദിനങ്ങളില്‍ മാമ്പഴത്തിന്റെ മാധുര്യം നിറയട്ടെ, സ്വാദേറിയ, പോഷകങ്ങളാല്‍ സമ്പന്നമായ മാങ്ങാ തെര വീട്ടിലുണ്ടാക്കാവുന്ന ലഘുഭക്ഷണമാണ്. മാങ്ങയുടെ രുചി വേനലിനുശേഷവും കാത്തുവെക്കാനുള്ള ഒരു മികച്ച മാര്‍ഗമാണിത്...’’ വീഡിയോയ്ക്കൊപ്പം അഞ്ജു കുര്യന്‍ കുറിച്ചു. വേനല്‍ക്കാലത്ത് പഴമക്കാര്‍ വീടുകളില്‍ സജീവമായി തയ്യാറാക്കിയിരുന്ന മധുരപലഹാരമാണ് മാങ്ങാ തെര ഒരു മിഠായി എന്ന രീതിയിലും പറയപ്പെടാറുണ്ട്.
നിരവധിപേരാണ് അഞ്ജുവിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. ‘90 കളിലെ ഇഷ്ടം... മാമ്പഴം ബാര്‍...’, കഴിക്കുന്നതും തയ്യാറാക്കുന്നതും കാണുമ്പോള്‍ നാവില്‍ കൊതിയൂറുന്നു...’ എന്നതടക്കമാണ് കമന്റുകള്‍. .

വീട്ടിലുണ്ടാക്കാം മാങ്ങാ തെര

ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത മാങ്ങ - 3 എണ്ണം
പഞ്ചസാര - 5 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍
നെയ്യ് - 1 ടീസ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍

മാങ്ങാ തെര തയ്യാറാക്കുന്ന വിധം

നല്ല പഴുത്ത മാങ്ങ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞി കഷ്ണങ്ങളാക്കി മിക്സിയില്‍ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. ഇതിനു ശേഷം അടി കട്ടിയുള്ള ഒരു പാനില്‍ മാങ്ങ പള്‍പ്പ് ചേർത്ത് മീഡിയം ഫ്ളയിമില്‍ വെച്ച്‌ കുറുക്കിയെടുക്കുക. കുറുകി വരുന്ന മാങ്ങാ പള്‍പ്പിലേക്ക് ഏലയ്ക്കാപ്പൊടിയും നെയ്യും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിച്ചു പാനില്‍ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോള്‍ വെണ്ണ തടവിയ പാത്രത്തിലോ പായയിലോ പരത്തി കൊടുക്കുക. ഇതിനു ശേഷം വെയിലത്ത് ഉണക്കിയെടുത്ത് മുറിച്ച്‌ സൂക്ഷിക്കുക.

Ads by Google
Tuesday 06 May 2025 01.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW