-->
ദോഹ:ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ ഒത്തുചേരുന്ന ഐ സി സി 'ഭാരത്ഉത്സവ്'ജനുവരി 22,23,(വ്യാഴം, വെള്ളി)തീയതികളിലായി
നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യൻ എംബസിയുമായി സഹകരിച്ചുകൊണ്ട്ഐഡിയല്‍ ഇന്ത്യൻ സ്കൂൾ
ഗ്രൗണ്ടിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയായി നടക്കുന്ന 'ഭാരത് ഉത്സവ്'ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷമാകും.കലയുടെ ദീപങ്ങൾ തെളിയുന്ന രണ്ടു രാത്രികളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന കലാരൂപങ്ങളുടെ ആവിഷ്ക്കാരങ്ങൾ അരങ്ങുണർത്തും.
പ്രശസ്ത പിന്നണി ഗായകൻ പത്മശ്രീ യു.ശ്രീനിവാസ്അവതരിപ്പിക്കുന്ന ലൈവ് സംഗീതസന്ധ്യ ആഘോഷരാവിന്റെ ഹൃദയമിടിപ്പായി മാറും.തമിഴ് , മലയാളം തെലുങ്കു, കന്നട ഭാഷകളിലായി 2000 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ളസംഗീതസംവിധായകൻ കൂടിയായശ്രീനിവാസിന്റെ സംഗീതവിരുന്ന് ആസ്വാദകർക്ക്അപൂർവ്വ അനുഭവമാകും.ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ സമ്പന്നമായ പൈതൃകവും സമകാലിക പുതുമകളും പ്രദര്‍ശിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി പറഞ്ഞു.നാദവും നൃത്തവും നിറയുന്ന ഇന്ത്യൻ മഹോത്സവത്തിൽ തിരുവാതിര മുതൽ ദർബവരെ അരങ്ങുണർത്തും. ഭാരത്ഉത്സവിന്റെ ആദ്യ ദിനമായ ജനുവരി 22 ന് വ്യാഴാഴ്ച നിരവധി ഗായകർ നിറഞ്ഞാടിയ ഐ സി സി സ്റ്റാർ സിംഗര്‍ഗ്രാൻഡ് ഫിനാലെ നടക്കും.
2025 ഡിസംബർ ആദ്യവാരം ആരംഭിച്ച്വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിർണായക റൗണ്ടുകൾക്കും ശേഷം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത ഗായകൻ ശ്രീനിവാസൻ ദൊരൈസ്വാമി ഉൾപ്പെടുന്ന പ്രമുഖർ വിധികർത്താക്കളാകും.ഉത്സവനഗരിയെ വർണ്ണാഭമാക്കികൊണ്ട്
ഇന്ത്യയുടെ വൈവിധ്യം അണിയിച്ചൊരുക്കുന്ന സാംസ്കാരിക ഘോഷയാത്രദൃശ്യ വിസ്മയംതീർക്കും.വിവിധ സംസ്ഥാനങ്ങളുടെ പൈതൃകം അനുഭവിപ്പിക്കുന്ന സാംസ്കാരിക പവിലിയനുകൾ, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സാമൂഹിക സേവന പദ്ധതികൾ പരിചയപ്പെടുത്തുന്നഹെല്പ് ഡെസ്ക്കുകകൾ,കൈത്തറിയും ആഭരണങ്ങളും പരമ്പരാഗത വസ്ത്രങ്ങളും നിറഞ്ഞ ബസാർ, ഇന്ത്യയുടെ രുചികൾ വിളമ്പുന്ന ഫുഡ് കോർട്ട് എന്നിവയും ഉത്സവനഗരിയിൽ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സാമൂഹ്യ–സാംസ്കാരിക സംഘടനകളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഭാരത് മഹോത്സവ് ഒരുങ്ങുന്നത്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷപരിപാടികളിൽവിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും, കലാപഠന കേന്ദ്രങ്ങളിലെയും
ഐ സി സി അസോസിയേറ്റ് സംഘടനകളിലെയും പ്രതിഭകൾ വൈവിധ്യമാർന്നകലാ വിരുന്നുകൾ അവതരിപ്പിക്കും.സമാപനവേദിയിൽ
പ്രവാസ ലോകത്ത് വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച വരെയും മുഖ്യപ്രയോജക രെയുംഉപഹാരങ്ങൾനൽകിആദരിക്കും.
എല്ലാ വർഷവും നടത്തിവരുന്ന ഐ സി സി ഭാരത് ഉത്സവ് ഇന്ത്യ–ഖത്തർ സൗഹൃദത്തിന്റെ സാംസ്കാരിക താളമാണ്.ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യൻ എംബസി ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ ഡോ. വൈഭവ് എ. ടണ്ടലെ, ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബു രാജൻ, ഐ സി സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ഭാരത് ഉത്സവ്സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ വി.എസ്. മന്നങ്കി എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ