-->
വിദേശ രാജ്യങ്ങളിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സിംഗപ്പൂരില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ യുവതി പങ്കുവെച്ച വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കൃതിക ജെയിന്‍ ആണ് വീഡിയോ പങ്കുവെച്ചത്. പുലര്‍ച്ചെ മൂന്നിന് വിജനമായ റോഡിലൂടെ യുവതി ഒറ്റയ്ക്ക് നടക്കുന്നത് മാത്രമാണ് വീഡിയോയിലുള്ളത്.
വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് കൃതിക വീഡിയോ പകര്‍ത്തിയത്. ഇവിടെ പുലര്‍ച്ചെ മൂന്നിന് ആരെയും ഭയക്കാതെ ഒറ്റയ്ക്ക് നടക്കാന്‍ സാധിച്ചെന്നും തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലെന്നും യുവതി പറയുന്നു. ഇന്ത്യയില്‍ ഇത്രയധികം വൈകി ഒറ്റയ്ക്ക് പുറത്ത് പോകുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും അവര്‍ പറയുന്നു. സിംഗപ്പുരില്‍ രാത്രി ഒറ്റയ്ക്ക് നടക്കുന്നത് സാധാരണമാണെന്ന് യുവതി പറയുന്നു. ദൈനംദിന ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായിട്ടാണ് എല്ലാവരും ഇക്കാര്യത്തെ കണക്കാക്കുക. ഈ സുരക്ഷ വളരെ പ്രധാനമാണ്. ഉയരമുള്ള കെട്ടിടങ്ങളോ നഗരമോ അല്ല മറിച്ച് സുരക്ഷിതമായ അന്തരീക്ഷമാണ് സിംഗപ്പുരിനെ പ്രിയപ്പെട്ടതാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേര്‍ കൃതികയെ പിന്തുണച്ച് രംഗത്തെത്തി. സിംഗപ്പുരില്‍ ജീവിച്ച കാലത്തെക്കുറിച്ചും രാത്രികാലങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്നും ചിലര്‍ കമന്റ് കസില്‍ കുറിച്ചു.