Sunday, March 15, 2026 Last Updated 44 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.42 AM

അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

uploads/news/2026/01/818847/k-tet.jpg

തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. അദ്ധ്യാപകരുടേയും അവരുടെ സംഘടനകളുടെയും എതിര്‍പ്പിന്റെ സാഹചര്യത്തിലാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി നല്‍കാനും തീരുമാനം എടുത്തിരിക്കുകയാണ്.

ജനുവരി 1 ന് പുറത്തിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ തന്നെ ആശങ്കകളും അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നു.40,000 അധികം അദ്ധ്യാപകരെ ബാധിക്കുന്ന വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായി എത്തിയത് തന്നെ ഇടത് അദ്ധ്യാപക സംഘടനയായിരുന്നു. 2025 സെപ്റ്റംബര്‍ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് കെ.ടെറ്റ് നിര്‍ബ്ബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത് അനുസരിച്ച് ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നും ഒഴിവാക്കുന്നതായിരുന്നു മുന്‍ ഉത്തരവ്. പുതിയ ഉത്തരവ് വന്നതോടെ ഈ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണമെന്നായിരുന്നു. തുടര്‍ന്നാണ് അദ്ധ്യാപകര്‍ തന്നെ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW