-->
തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭാസമേഖല ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്ന ഒന്നാണെന്നും അത് വലിയ രീതിയില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് ബജറ്റില്‍ 1128 കോടി രൂപ വകയിരുത്തി. ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപയും സ്്കൂളുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 10 കോടി രൂപയും പ്രഖ്യാപിച്ചു.
തടസ്സരഹിത വിദ്യാഭ്യാസത്തിനായി 11 കോടി, സ്കൂളുകളിലെ സൗജന്യ യൂണിഫോമിന് 150.34 കോടി വകയിരുത്തി. സ്കൂൾ വിദ്യാർത്ഥികൾക്ക് രണ്ട് ജോഡി കൈത്തറി യൂണിഫോം ലഭിക്കും. എസ് എസ് കെ - 55 കോടിയും കൈറ്റിന് 35 കോടിയും പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഇനി സൗജന്യ വിദ്യാഭ്യാസം. സൗജന്യ വിദ്യാഭ്യാസം ബിരുദതലം വരെ. രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്. പദ്ധതിക്കായി15 കോടി രൂപ വകയിരുത്തി. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹെല്‍ത്തി കിഡ്‌സ് എന്ന പുതിയ പദ്ധതിക്ക് 7.5 കോടിയും സ്‌കോളര്‍ഷിപ്പ് ഫെലോഷിപ്പ് പദ്ധതിക്കായി 38.76 കോടിയും വകയിരുത്തി.
ബ്രണ്ണന്‍ കോളജിലെ കായിക വികസനത്തിന് 2 കോടി, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിന് 8 കോടി, ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് 22 കോടി, സെന്റര്‍ഫോര്‍ എക്‌സലന്‍സിന് 12 കോടി, ലൈഫ് സയന്‍സ് പാര്‍ക്കിന് 30 കോടി എന്നിങ്ങനെയാണ് മറ്റു പ്രഖ്യാപനങ്ങള്‍. അദ്ധ്യാപകരുെട ശാക്തീകരണം 10 കോടി, ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സ് ആയിരം രൂപ വര്‍ധിപ്പിച്ചു. അയ്യങ്കാളി പഠനകേന്ദ്രത്തിന് 1.5 കോടി രൂപയും ലളിതകലാ അക്കാദമിക്ക് 7.5 കോടിയും അനുവദിച്ചു.