Sunday, March 15, 2026 Last Updated 28 Min 52 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM

കൊച്ചി വാട്ടര്‍ മെട്രോ ആലപ്പുഴയിലേക്കും കൊല്ലത്തേക്കും; 11 സംസ്ഥാനങ്ങളിലും വാട്ടര്‍ മെട്രോയ്ക്ക് സാധ്യതാപഠനം, ആലപ്പുഴയില്‍ 8 പ്രധാന പാതകള്‍ പഠനവിധേയമാക്കി

uploads/news/2026/03/830259/k3.jpg

കൊച്ചി: കൊച്ചി മാതൃകയില്‍, രാജ്യത്തെ 11 സംസ്‌ഥാനങ്ങളും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 കേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാന്‍ സാധ്യതാപഠനം. കൊച്ചി വാട്ടര്‍ മെട്രോ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലേക്കു നീട്ടുന്നതും പഠനത്തിന്റെ ഭാഗമാണ്‌.

ശ്രീനഗര്‍, ഗുവാഹത്തി, തേജ്‌പുര്‍, ദിബ്രുഗഡ്‌, പട്‌ന, വാരണാസി, അയോധ്യ, പ്രയാഗ്‌രാജ്‌, കട്ടക്‌, അഹമ്മദാബാദ്‌, സൂറത്ത്‌, ഗോവ, മംഗലാപുരം, കൊല്ലം, ആലപ്പുഴ, ആന്‍ഡമാന്‍ എന്നിവിടങ്ങളിലാണ്‌ പഠനം നടന്നത്‌. ലക്ഷദ്വീപിലും കൊല്‍ക്കത്തയിലും പഠനം പുരോഗമിക്കുന്നു.
ആലപ്പുഴയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ട്‌ പ്രധാനപാതകള്‍ പഠനവിധേയമാക്കി.

കെ.എസ്‌.ആര്‍.ടി.സി-പുന്നമട, കൈനകരി-നാട്ടകം, കെ.എസ്‌.ആര്‍.ടി.സി-പുന്നമട- മുഹമ്മ, പാതിരാമണല്‍-കുമരകം-ചീര്‍പ്പുങ്കല്‍-തണ്ണീര്‍മുക്കം ബണ്ട്‌, മീനപ്പള്ളി-ചേന്നങ്കരി-മങ്കൊമ്പ്‌, മങ്കൊമ്പ്‌-കിടങ്ങറ, മുഹമ്മ-പാതിരാമണല്‍-കുമരകം, കെ.എസ്‌.ആര്‍.ടി.സി-മീനപ്പള്ളി എന്നിങ്ങനെ ആകെ 87.77 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാതയില്‍ സര്‍വീസിന്‌ 61 ബോട്ടുകളും 15 ടെര്‍മിനലുകളും ആവശ്യമുണ്ടെന്നാണ്‌ കണ്ടെത്തല്‍. കൊല്ലം വാട്ടര്‍ മെട്രോ പദ്ധതിക്കായി ഏകദേശം 34.85 കി.മീ. ദൈര്‍ഘ്യമുള്ള ജലപാതകളില്‍ സര്‍വീസ്‌ നടത്താന്‍ 35 ബോട്ടുകളും 15 ടെര്‍മിനലുകളും വേണം.

മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ വൈതര്‍ണ, വസായ്‌, മനോരി, താനെ, പനവേല്‍, കരാഞ്‌ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച്‌ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള വിശദപദ്ധതി റിപ്പോര്‍ട്ടും കെ.എം.ആര്‍.എല്‍. മഹാരാഷ്‌ട്ര സര്‍ക്കാരിനു സമര്‍പ്പിച്ചു. മുബൈ വാട്ടര്‍ മെട്രോയ്‌ക്കുള്ള (250 കി.മീ) സാധ്യതാപഠന റിപ്പോര്‍ട്ട്‌ കൊച്ചി മെട്രോ നേരത്തേ സമര്‍പ്പിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW