-->
കുട്ടിക്കാനം: വിദ്യാഭ്യാസ രംഗത്തെ മൂന്ന് പതിറ്റാണ്ടിന്റെ മികവ് ആഘോഷമാക്കി കുട്ടിക്കാനം മരിയൻ കോളേജ് (ഓട്ടോണമസ്) 31-ാമത് കോളേജ് ദിനാഘോഷം ‘എലീഷ്യം 2026’ സമാപിച്ചു. കോളേജ് മാജിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപത മെത്രാനും കോളേജ് പാട്രണുമായ മാർ ജോസ് പുളിക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും വിവിധ വകുപ്പുകളെയും ചടങ്ങിൽ ആദരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായുള്ള 'മെറിറ്റ് ഡേ' കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാജിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്. മികച്ച അക്കാദമിക് വിജയം നേടിയവർ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ, പ്രമുഖ കമ്പനികളിൽ പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു.
കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഞള്ളിയിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ്, എം.സി.എസ്.സി ചെയർപേഴ്സൺ അഷിത കെ. ചാക്കോ, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ജോജി സെബാസ്റ്റ്യൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ സാന്നിധ്യം കൊണ്ട് 'എലീഷ്യം 2026' ശ്രദ്ധേയമായി.