-->
സോഷ്യല്‍ മീഡിയയില്‍ തരംഗമായി തായ്‌വാനീസ് പോപ്പ് സെന്‍സേഷന്‍ ജോളിന്‍ സായ്‌യുടെ പുതിയ പെര്‍ഫോമന്‍സിന്റെ വീഡിയോ. 30 മീറ്റര്‍ നീളമുള്ള ഭീമാകാരമായ പാമ്പിന്റെ തലയുള്ള ഒരു വേദിയില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോകളാണ് ഇന്റര്‍നെറ്റില്‍ ഹരം കൊള്ളിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെ തായ്‌പേയില്‍ ആരംഭിച്ച 'പ്ലെഷര്‍' വേള്‍ഡ് ടൂറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായിരുന്നു ആളുകളെ ആവേശത്തിലാഴ്ത്തിയ വ്യത്യസ്തമായ ഈ പ്രകടനം. കോടികള്‍ ചെലവഴിച്ച് നടത്തുന്ന പ്ലഷര്‍ വേള്‍ഡ് ടൂര്‍ ഏറെ പ്രതീക്ഷയോടെയാണ് ജോളിന്‍ സായും ആരാധകരും കാണുന്നത്.
ഏഷ്യയിലെ ഏറ്റവും ക്രിയേറ്റീവ് ആന്‍ഡ് ബോള്‍ഡ് ലൈവ് പെര്‍ഫോമര്‍മാരില്‍ ഒരാളായിട്ടാണ് ജോളിന്‍ സായ്‌യെ കാണക്കാക്കുന്നത്. പാമ്പിന്റെ തലയ്ക്ക് സമാനമായ ഈ പുതിയ സ്‌റ്റേജ് കാണികളെ ശരിക്കും അമ്പരപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂ അംഗങ്ങളാണ് തത്സമയം ഈ പാമ്പിന്റെ തല വിവിധ ദിശകളിലേക്ക് ചലിപ്പിക്കുന്നത്. പാമ്പിന്റെ മുകളില്‍ നിന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പാടുന്ന ജോളിന്‍ സായ്‌യെ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ കാണാം. 'സിനിമാറ്റിക്', 'ബോള്‍ഡ്', 'ഫിയര്‍ലെസ്' എന്നൊക്കെയാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.