-->
വേദിയില്‍ വച്ച് പാട്ടുപാടുന്നതിനിടയില്‍ ബാക്ക് ഫ്‌ലിപ്പ് ചെയ്യാന്‍ ശ്രമിച്ച ഗായകന്‍ ചുവട് പിഴച്ച് കാണികള്‍ക്ക് മുന്നില്‍ നടുവടിച്ച് വീണു. d4vd എന്ന പേരില്‍ അറിയപ്പെടുന്ന ഗായകനും ഗാന രചിതാവുമായ ഡേവിഡിനാണ് സ്റ്റേജ് പ്രോഗ്രാമിന് ഇടയില്‍ ഗുരുതരമായി പരിക്കേറ്റത്. കാലിഫോര്‍ണിയയിലെ ഇന്‍ഡിയോയിലുള്ള എംപയര്‍ പോളോ ക്ലബ്ബില്‍ നടക്കുന്ന വാര്‍ഷിക സംഗീത, കലാമേളയായ കോച്ചെല്ലയിലെ ഒരു പ്രകടനത്തിനിടെയാണ് ഇരുപതുകാരനായ ഡേവിഡിന് അപകടം പറ്റിയത്. ന്യൂയോര്‍ക്ക് സ്വദേശിയായ കലാകാരനാണ് ഇദ്ദേഹം. വേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ ബാക്ക്ഫ്‌ലിപ്പ് ചെയ്യാന്‍ നടത്തിയ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്.
ആയിരക്കണക്കിന് കാണികള്‍ തിങ്ങിനിറഞ്ഞ വേദിയിലായിരുന്നു സംഭവം നടന്നത്. ഡേവിഡ് വീണതും കാണികളും സംഘാടകരും ആശ്ചര്യപ്പെടുന്നതും ചിലര്‍ പിടിച്ചെഴുന്നേല്‍പ്പിക്കാനായി ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അതിന് മുമ്പ് തന്നെ വീണ് കിടന്ന് കൊണ്ട് തന്നെ അദ്ദേഹം പാട്ടുപാടുന്നത് തുടരുകയും തനിയെ എഴുന്നേല്‍ക്കുകയുമായിരുന്നു. നടുവടിച്ച് താഴെ വീണെങ്കിലും തന്റെ സംഗീത പരിപാടി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം വേദിയില്‍ നിന്നും മടങ്ങിയത്. വലിയ കരഘോഷത്തോടെയാണ് അപകടത്തിന് ശേഷം കാണികള്‍ അദ്ദേഹത്തിന്റെ കലാപ്രകടനത്തെ സ്വീകരിച്ചത്.
ഏതായാലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകളാണ് ഡേവിഡിന് പിന്തുണ അറിയിച്ച് കൊണ്ടും അനുഭാവം പ്രകടിപ്പിച്ച് കൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. അപകടം സംഭവിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ മറ്റൊരു സമൂഹ മാധ്യമ കുറിപ്പുമായി ഡേവിഡും രംഗത്തെത്തി. കണ്ണടച്ച് നില്‍ക്കുന്ന ഒരു നായ കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അദ്ദേഹം കുറിച്ചത്, 'അപമാന ചടങ്ങ് പൂര്‍ത്തിയായി... അടുത്ത ആഴ്ച കാണാം. കോച്ചെല്ല, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നായിരുന്നു. ഒപ്പം ബാക്ക് ഫ്‌ലിപ്പ് പരിശീലനം നടത്തുന്ന മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഡേവിഡ് ആന്റണിക്ക് ബര്‍ക്ക് എന്ന d4vd, റൊമാന്റിക് ഹോമിസൈഡ്, ഹിയര്‍ വിത്ത് മി തുടങ്ങിയ ഹിറ്റ് ട്രാക്കുകളിലൂടെയാണ് അടുത്തിടെ ജനപ്രീതി നേടിയത്.
LMFAOOO W CLIPFARM NIGGA W COACHELLA NIGGA pic.twitter.com/whc43E34HV— d4vd (@d4vddd) April 12, 2025