Thursday, March 12, 2026 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 09.57 AM

ഭാരം 4.25 കിലോ! ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മാങ്ങ

world, heaviest, mango

ലോകത്തെ ഏറ്റവും ഭാരമേറിയ മാങ്ങ ലാറ്റിനമേരിക്കന്‍ രാജ്യം കൊളംബിയയിലെ ഗയാട്ടയില്‍ നിന്നുള്ളതാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം 4.25 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ജര്‍മന്‍ ഓര്‍ലാന്‍ഡോ നോവ ബരേര, റീന മാര്‍ല മറോക്വിന്‍ എന്നിവരാണ് ഈ മാങ്ങ യാഥാര്‍ഥ്യമാക്കിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള സാന്‍ മാര്‍ട്ടിന്‍ ഫാമിലാണ് ഈ മാങ്ങ പിറന്നത്. ഇതിനു മുന്‍പ് ഫിലിപ്പൈന്‍സില്‍ നിന്നുള്ള 3.435 കിലോയുള്ള മാമ്പഴത്തിനായിരുന്നു ഈ റെക്കോര്‍ഡ്.

സാധാരണ മാങ്ങകള്‍ക്ക് പരമാവധി 200 ഗ്രാം മുതല്‍ 500 ഗ്രാം വരെ ഭാരമാണ് ഉണ്ടാകാറുള്ളത്. കെയ്റ്റ്, കോഹു അംബ തുടങ്ങിയ മാങ്ങാ വിഭാഗങ്ങള്‍ പരമ്പരാഗതമായി ഭാരമേറിയവയാണ്. ഇന്ത്യയില്‍ നിന്നുള്ള നൂര്‍ജഹാന്‍ ഇനത്തിലുള്ള മാങ്ങകളും വലിയ ഭാരം വയ്ക്കുന്നവയായി കണക്കാക്കപ്പെടുന്നു. വിലകൂടിയ ഈ മാങ്ങയിനം ഇന്ന് ഇന്ത്യയില്‍ അപൂര്‍വമായിക്കൊണ്ടിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW