Thursday, March 12, 2026 Last Updated 39 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 10.35 AM

ഒരു മാമ്പഴത്തിന്റെ വില 19,000 രൂപ! രുചിച്ചുനോക്കാന്‍ വിദേശത്ത് നിന്നുവരെ ആളുകള്‍

japan, premium,mango

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് മാമ്പഴം. ഇത് കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ആരെങ്കിലും 19,000 രൂപ കൊടുത്ത് ഒരു മാമ്പഴം വാങ്ങി കഴിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ അങ്ങനെയൊന്ന് ഉണ്ടോയെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. ജപ്പാനിലെ ഒരു അപൂര്‍വ്വ പ്രീമിയം മാമ്പഴ ഇനത്തിനാണ് ഞെട്ടിക്കുന്ന ഈ വില.

ഹാകുഗിന്‍ നോ ടൈകോ എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ മാമ്പഴത്തെ ഹിറോയുകി നകഗാവ എന്ന കര്‍ഷകന്‍ ഹൊക്കൈഡോ ദ്വീപിലെ ഒട്ടോഫുക്കിലുള്ള തന്റെ ഫാമില്‍ വളര്‍ത്തിയെടുക്കുന്നതാണ്. ഒരു മാമ്പഴത്തിന് 230 ഡോളര്‍ ( 18,910 ) വരെയാണ് ഈടാക്കുന്നത്. 2011 മുതലാണ് ഈ മാമ്പഴത്തിന്റെ കൃഷി ആരംഭിശച്ചത്. ' മഞ്ഞിലെ സൂര്യന്‍ ' എന്നാണ് ഹാകുഗിന്‍ നോ ടൈകോയുടെ അര്‍ത്ഥം. ഗ്രീന്‍ ഹൗഘസിനുള്ളിലാണ് ഇവഠ വളര്‍ത്തിയെടുക്കുന്നത്. പുറത്ത് ശൈത്യ കാലാവസ്ഥയാണെങ്കിലും മിതമായ അന്തരീക്ഷത്തില്‍ പ്രത്യേക രീതിയിലാണ് ഈ മാമ്പഴത്തിന്റെ കൃഷി രീതി. ശൈത്യകാലത്ത് 8 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താപനില താഴുമ്പോള്‍ ഗ്രീന്‍ ഹൗസിനുള്ളില്‍ 36 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

ചൂടുകാലത്ത് നേര്‍ വിപരീതമായിരിക്കും. ഇവയില്‍ കീടനാശിനികള്‍ ഉപയോഗിക്കാറില്ല. ആഡംബര റെസ്‌റ്റോറന്റുകളും സെലിബ്രിറ്റി ഷെഫുകളും കേക്ക്, ഡെസേര്‍ട്ട് തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കുന്നുണ്ട്. അതീവ രുചികരമായ ഈ മാമ്പഴത്തിന് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും നേരിട്ടും വെബ്‌സൈറ്റിലൂടെയും ഏറെ ആവശ്യക്കാരാണ് എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW