Thursday, March 12, 2026 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 03.19 PM

ലണ്ടനിലെ വീഥികളില്‍ മുറുക്കിത്തുപ്പിയ കറകള്‍: അവസരങ്ങര്‍ നല്‍കുന്ന നാടിനെ നശിപ്പിക്കരുതെന്ന് നെറ്റീസണ്‍സ്

london, paan, stains, streets

ലണ്ടനിലെ വെംബ്ലി നഗരത്തിലെ നിരത്തുകളില്‍ മുറുക്കിത്തുപ്പിയ കറയുടെ വീഡിയോ പങ്കുവെച്ച് പത്രപ്രവര്‍ത്തകയായ ബ്രൂക്ക് ഡേവിസ്. വെറും 30 മിനിറ്റ് നടന്നപ്പോള്‍ അമ്പതോളം കറകളാണ് താന്‍ എണ്ണിയതെന്നും നടപ്പാതകളില്‍പോലും ഗുഡ്ക മുറുക്കിത്തുപ്പിയ പാടുകളാണെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.

'ലണ്ടനിലെ ഈ തവിട്ടുനിറത്തിലുള്ള കറകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഞാന്‍ ഇന്ന് ഇത് എണ്ണിക്കൊണ്ടിരിക്കുകയാണ്. ഇത് രസകരമായ പ്രവൃത്തിയാണ്' എന്ന് അവര്‍ പരിഹാസരൂപേണ വീഡിയോയില്‍ പറയുന്നു. അടയ്ക്ക, പുകയില എന്നിവയുടെ മിശ്രിതമായ പാന്‍ തുപ്പുന്നതാണ് ഈ കറകള്‍ക്ക് കാരണം. പ്രദേശവാസികള്‍ക്കും കച്ചവടക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇതിന്റെ ഉപയോഗം നിരോധിക്കണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും ബ്രൂക്ക് വ്യക്തമാക്കുന്നു.

'ലണ്ടനിലെ തവിട്ടുനിറത്തിലുള്ള കറകളെക്കുറിച്ച് സംസാരിക്കാം' എന്ന ക്യാപ്ഷനോടെയാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഇത് വില്‍ക്കുന്ന വ്യക്തിയോട് ചോദിച്ചപ്പോള്‍ ഏതോ ഒരു ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് ഇങ്ങനെ മുറുക്കി തുപ്പുന്നുള്ളു എന്ന് പറഞ്ഞുവെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഈ നിയമത്തെ പിന്തുണയക്കുന്നുവെന്നും ഇത് നിരോധിക്കണമെന്നുമായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇമിഗ്രേഷന്‍ എന്നാല്‍ അവസരങ്ങള്‍ നല്‍കുന്ന നാടിനെ ഇല്ലാതാക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും ഒരാള്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW