Thursday, March 12, 2026 Last Updated 19 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 05.06 PM

ഒറ്റ ദിവസം മാത്രം റദ്ദാക്കിയത് 1400 വിമാന സർവീസുകൾ, ആഗോള വ്യോമ ഗതാഗതത്തെ ബാധിച്ച് ഹീത്രോയിലെ തീപിടിത്തം

ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഇന്ന് മാത്രം റദ്ദാക്കിയത്.
airport, heathrow

ലണ്ടനിലെ ഹീത്രോ വിമാനത്താവളം തീപിടിത്തത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചത് ആഗോള വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം കാരണമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളം അടച്ചത്. ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഇന്ന് മാത്രം റദ്ദാക്കിയത്. ഇത് ലോകമെങ്ങും വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.

വൈദ്യുത സബ് സ്റ്റേഷനിലെ തീ ഇതുവരെ പൂർണ്ണമായി അണയ്ക്കാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ വ്യോമ ഗതാഗതം സാധാരണ നിലയിൽ ആകാൻ ദിവസങ്ങൾ എടുത്തേക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ യാത്രക്കാർ ഹീത്രോയിലേക്ക് വരേണ്ടതില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്.

അതേസമയം ഹീത്രോയിലെ തീപിടിത്തം പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. നഗരത്തെ വൈദ്യുതി സംവിധാനത്തെയും തീപിടിത്തം കാര്യമായി ബാധിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW