Thursday, March 12, 2026 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 01.05 PM

മാതാപിതാക്കളെ കഫേയില്‍ കൊണ്ടുപോയത് മകന്‍, ബില്ലടച്ചത് അച്ഛന്‍: വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് നെറ്റീസണ്‍സ്

cafe, date, parents

കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്, ചായ് സുത്ത ബാറിന്റെ സഹസ്ഥാപകനായ അനുഭവ് ദുബെയാണ്. ദുബെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഈ കൊച്ചുവീഡിയോ ആളുകളെ വളരെ വൈകാരികമായിട്ടാണ് സ്പര്‍ശിച്ചിരിക്കുന്നത്. വീഡിയോയില്‍, ദുബെ തന്റെ മാതാപിതാക്കളെ ഒരു കഫേയിലേക്ക് കൊണ്ടുപോയിരിക്കുന്നത് കാണാം. മാതാപിതാക്കള്‍ക്കൊപ്പമുള്ള ഒരു 'ഡേറ്റാ'യിട്ടാണ് ദുബെ ഇതിനെ വിശേഷിപ്പിക്കുന്നത്.

പക്ഷേ ആളുകളെ സ്പര്‍ശിച്ച കാര്യം സംരംഭകനായ ദുബെയല്ല അദ്ദേഹത്തിന്റെ അച്ഛനാണ് അവിടെ ബില്ലടയ്ക്കുന്നത് എന്നതാണ്. 'ചിലപ്പോഴൊക്കെ നിങ്ങള്‍ ഒരു ഡേറ്റിനായി നിങ്ങളുടെ മാതാപിതാക്കളെ പുറത്ത് കൊണ്ടുപോകൂ. നിങ്ങള്‍ക്കായി അവര്‍ ഓര്‍ഡര്‍ നല്‍കിയെന്നിരിക്കട്ടെ, അതിന്റെ ബില്ല് നിങ്ങളുടെ അച്ഛന്‍ അടയ്ക്കട്ടെ. ആ ഒരു വൈകുന്നേരത്തേക്ക്, നിങ്ങള്‍ സമ്പാദിക്കുന്ന ഒരാളാണ് എന്നത് മറന്നേക്കുക' എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്.

'മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ എപ്പോഴും കുട്ടികളാണ് എന്ന് തോന്നിയേക്കാം. നിങ്ങള്‍ വളര്‍ന്നു എന്ന് തോന്നുന്ന ദിവസം അവര്‍ക്ക് വയസ്സായിരിക്കുന്നു എന്നും അവര്‍ക്ക് തോന്നിയേക്കാം, അതിനാല്‍ മാതാപിതാക്കളുടെ മുന്നില്‍ കുട്ടികളുടെ നിഷ്‌കളങ്കതയോടെ നില്‍ക്കുക' എന്നാണ് ദുബെ പറയുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നിരിക്കുന്നത്. ദുബെ മാതാപിതാക്കളോടും തിരികെ അവര്‍ ദുബെയോടും കാണിക്കുന്ന നിഷ്‌കളങ്കമായ സ്‌നേഹത്തെ കുറിച്ചും അടുപ്പത്തെ കുറിച്ചുമാണ് പലരും വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. അച്ഛനമ്മമാരുടെ മുന്നില്‍ എപ്പോഴും നമ്മള്‍ ആ നിഷ്‌കളങ്കരായ കുട്ടികളായി തന്നെ നില്‍ക്കുന്നത് മനോഹരമാണ് എന്ന് ദുബെയുടെ വീഡിയോ തെളിയിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW