Friday, March 13, 2026 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 25 May 2025 09.11 AM

മാലിന്യക്കൂമ്പാരത്തിനും 47 മൃഗങ്ങള്‍ക്കും ഇടയില്‍ കണ്ടത് 8 മാസം പ്രായമുള്ള കുഞ്ഞിനെ: മാതാപിതാക്കള്‍ അറസ്റ്റില്‍

baby, discover, rotting, goat,  47, animals, house, parents, arrest

വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സൗത്ത് കരോലിനയില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ആളുകളില്‍ ഞെട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. മാലിന്യക്കൂമ്പാരത്തിനും 47 മൃഗങ്ങള്‍ക്കും ഇടയില്‍ എട്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയ വാര്‍ത്തയാണിത്. സൗത്ത് കരോലിനയിലെ ദമ്പതികളുടെ വീടിനുള്ളിലാണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച. ഇതേ തുടര്‍ന്ന് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹോണിയ പാത്തിലെ വീടിനുള്ളില്‍ കണ്ട മോശം അവസ്ഥയെക്കുറിച്ച് സംസ്ഥാന സാമൂഹിക സേവന വകുപ്പ് അധികൃതരെ അറിയിച്ചതായി പ്രാദേശിക പോലീസ് വിഭാഗം ഫേസ്ബുക്കില്‍ അറിയിച്ചു.

രഹസ്യവിവരത്തെ തുടര്‍ന്ന് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഞെട്ടിപ്പിക്കുന്ന കാഴ്ചയ്ക്ക് ആദ്യം സാക്ഷികളായത്. ഡസന്‍ കണക്കിന് റാക്കൂണുകള്‍, മുയലുകള്‍, നായ്ക്കള്‍, പൂച്ചകള്‍, കോഴികള്‍ എന്നിങ്ങനെ 48 ഓളം മൃഗങ്ങളായിരുന്നു ഈ വീടിനുള്ളില്‍ ഉണ്ടായിരുന്നത്. മലിനമായ, വൃത്തികെട്ട അന്തരീക്ഷത്തില്‍ ആയിരുന്നു ഇവ സ്വതന്ത്രമായി വിഹരിച്ചിരുന്നത്. ജീവനുള്ള മൃഗങ്ങള്‍ക്ക് പുറമേ വീടിന്റെ ബാത്ത്ഡബ്ബില്‍ നിന്ന് ഒരു ആടിന്റെ അഴുകിയ ശവശരീരവും കണ്ടെത്തി. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ ഭയാനകമായ കാഴ്ച ഈ വൃത്തികെട്ട അന്തരീക്ഷത്തില്‍ എട്ടുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെയും അലസമായി വളര്‍ത്തിയിരുന്നു എന്നതാണ്. കുഞ്ഞിന് വേണ്ട പരിശീലനങ്ങള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല.

കുഞ്ഞിനെ വീട്ടില്‍ നിന്നും മാറ്റി ഒരു ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. അധികൃതര്‍ വീട് വാസയോഗ്യമല്ലെന്ന് പ്രഖ്യാപിക്കും എന്നാണ് കരുതുന്നതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. വീടിനുള്ളില്‍ പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് ഏറെ വൃത്തിഹീനമായ അന്തരീക്ഷം ആയിരുന്നു. കഴുകാതെ കിടക്കുന്ന പാത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൃഗങ്ങളുടെ മലമൂത്ര വിസര്‍ജനങ്ങളും വീട് നിറയെ ഉണ്ടായിരുന്നു. സഹിക്കാന്‍ കഴിയാത്ത നാറ്റം കാരണം വീടിനുള്ളില്‍ കയറുക തന്നെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഇവര്‍ പെരുമാറിയത് എന്ന കാര്യം വ്യക്തമല്ല.

സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ കെയ്ല റെനാര്‍ഡും നിക്കോളാസ് ഫോളിയും പോലീസ് പിടിയിലാണ്. കുഞ്ഞിന് സംരക്ഷണം ഉറപ്പാക്കാത്തതിനോടൊപ്പം തന്നെ മൃഗങ്ങളോട് മോശമായി പെരുമാറിയതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW