Thursday, March 12, 2026 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 12.32 PM

നിങ്ങള്‍ക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യുമെങ്കില്‍ അത് മാതാപിതാക്കള്‍ മാത്രമാണ്: വീഡിയോയുമായി യുവതി

noida, woman, emotional, moments, father, train, journey

ഈ ലോകത്തെ ഏറ്റവും നിസ്വാര്‍ത്ഥമായ സ്‌നേഹമാണ് മാതാപിതാക്കളുടേത്. മക്കള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അവര്‍ തയ്യാറാണ്. ഇത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഡല്‍ഹിയില്‍ നിന്ന് ഉദയ്പുരിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ പകര്‍ത്തിയ വികാരനിര്‍ഭരമായ വീഡിയോ നോയിഡ സ്വദേശിയായ യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പുലര്‍ച്ചെ തീവണ്ടി നാട്ടിലെ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ അച്ഛനെ കണ്ടുമുട്ടിയെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. ഗരിമ ലൂത്ര എന്ന യുവതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

നാട്ടിലെ സ്‌റ്റേഷനില്‍ രണ്ട് മിനിറ്റ് മാത്രമാണ് ഈ ട്രെയിനിന് സ്‌റ്റോപ്പുള്ളത്. അതിനിടയില്‍ സ്‌നാക്‌സുമായെത്തി പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്ന അച്ഛന്‍ അത് ഗരിമയ്ക്ക് കൈമാറുകയായിരുന്നു. ബാഗുമായി സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്ന അചനേയും വീഡിയോയില്‍ കാണാം. 'നിങ്ങള്‍ക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യുമെങ്കില്‍ അത് നിങ്ങളുടെ മാതാപിതാക്കള്‍ മാത്രമാണ്' എന്ന് വീഡിയോയ്‌ക്കൊപ്പം എഴുതിയിട്ടുണ്ട്. 'അദ്ദേഹത്തിന്റെറെ പുഞ്ചിരി എല്ലാം പറയുന്നു' എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

ഒരു ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ കണ്ടത്. ധാരാളം സ്‌നേഹനിര്‍ഭരമായ പ്രതികരണങ്ങളും ഇതിലഭിച്ചു. അച്ഛന്റെ മുഖത്തെ ആ ചിരിയും ശ്വാസവും സന്തോഷം നല്‍കുന്നു എന്നാണ് ഒരാള്‍ കുറിച്ചത്. മക്കള്‍ക്കായി എന്തും ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് സന്തോഷമാണെന്നും താനും മകള്‍ക്കായി അങ്ങനെ ചെയ്യാറുണ്ടെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW