Friday, March 13, 2026 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

അമ്മ കാണാത്ത മൂന്ന്‌ മോഹന്‍ലാല്‍ സിനിമകള്‍

uploads/news/2025/12/818241/k5.jpg

കൊച്ചി: എനിക്ക്‌ കാണണ്ട, മോഹന്‍ലാലിന്റെ ഒരിക്കലും കാണാത്ത മൂന്ന്‌ സിനിമകള്‍, അന്ന്‌ ശാന്തകുമാരി പറഞ്ഞു.മകന്‍ മലയാള സിനിമയുടെ തലപ്പത്ത്‌ നില്‍ക്കുമ്പോഴും മകന്റെ മൂന്ന്‌ സിനിമകള്‍ കാണാന്‍ ശാന്തകുമാരി തയാറായിട്ടില്ല. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു അഭിമുഖത്തില്‍ അവര്‍ തന്നെ അത്‌ തുറന്നു പറയുകയും ചെയ്‌തിരുന്നു. കിരീടം, ചെങ്കോല്‍, താളവട്ടം തുടങ്ങിയ ചിത്രങ്ങളായിരുന്നു അവ.

ലാലുവിന്റെ സിനിമകള്‍ കിരീടവും ചെങ്കോലും ഞാന്‍ കാണില്ല. ഭയങ്കര കഷ്‌ടമാണ്‌ അത്‌. അടിയൊക്കെയാണ്‌. എനിക്ക്‌ കാണണ്ട. ചെങ്കോല്‍ ഞാന്‍ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച്‌ കണ്ടു. പിന്നെ എനിക്ക്‌ കാണണ്ട. താളവട്ടവും ഞാന്‍ കണ്ടിട്ടില്ല. അതൊന്നും കാണുകയമില്ല. കിലുക്കം പോലുള്ള സിനിമകള്‍ കാണാന്‍ ഇഷ്‌ടമാണ്‌. ചിത്രം ലാസ്‌റ്റ് ഭാഗം ആയപ്പോള്‍ എഴുന്നേറ്റ്‌ പോയി -അന്ന്‌ ശാന്തകുമാരി പറഞ്ഞു.

89 -ാം പിറന്നാള്‍ ദിനം അമ്മയ്‌ക്കായി മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. ഇതിന്റെ വീഡിയോ അന്ന്‌ വലിയ രീതിയില്‍ വൈറലാകുകയും ചെയ്‌തിരുന്നു.

Ads by Google
Ads by Google
TRENDING NOW