-->
പറവൂര്‍: ജി. സുധാകരനു പിന്തുണ നല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എമ്മിന്റെ അടിത്തറ കേരളത്തില്‍ ഇളകിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജി. സുധാകരന്‍ സ്വീകരിച്ച നിലപാട്.
വിസ്‌മയങ്ങള്‍ ഇനിയുമുണ്ടാകും. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളില്‍ നിരവധി സി.പി.എം. പ്രാദേശിക നേതാക്കള്‍ക്കു കോണ്‍ഗ്രസ് അംഗത്വം നല്‍കി.
സി.പി.എമ്മില്‍നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുമ്പൊന്നും ഉണ്ടായിട്ടില്ല. അറിയപ്പെടുന്ന പ്രാദേശിക നേതാക്കളാണ് പാര്‍ട്ടി വിട്ടുവരുന്നത്. പാലക്കാട് സമ്മേളനത്തില്‍ പങ്കെടുത്തതു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പയ്യന്നൂരിലും പാര്‍ട്ടിക്കാരുടെ പ്രതികരണം എന്തായിരുന്നു. പാര്‍ട്ടിയുടെ തെറ്റായ നടപടികളെയാണു മുതിര്‍ന്ന നേതാവ് വിമര്‍ശിച്ചത്.
കേരളത്തിലെ സി.പി.എം. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുകയാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബംഗാളിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കു സംഭവിച്ചതു കേരളത്തിലെ സി.പി.എമ്മിനുണ്ടാകും.
ഗണേഷ് കുമാര്‍ വിഷയത്തില്‍ അവനോടൊപ്പമാണോ അവളോടൊപ്പമാണോ മുഖ്യമന്ത്രി? അവളോടൊപ്പമെന്നു പറയുകയും അവനോടൊപ്പം നില്‍ക്കുകയും ചെയ്യുന്നത് എന്തൊരു നിലപാടാണ്? ചന്ദ്രനിലേക്ക് പോകുകയാണെന്നും തിരിച്ചുവരികയാണെന്നും പറഞ്ഞ് ഉയര്‍ത്തിക്കാട്ടിയ കപ്പ് ഉടഞ്ഞുപോയോ? ഈ വിഷയത്തില്‍ സി.പി.എമ്മും മുഖ്യമന്ത്രിയും എന്തു നിലപാടാണ് സ്വീകരിച്ചത്. ഇതാണ് കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള വ്യത്യാസമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.