-->
അമ്പലപ്പുഴ: സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജി. സുധാകരനെതിരേ പരസ്യ പ്രതിഷേധവുമായി സി.പി.എം. ഇന്നലെ ഉച്ചയോടെയാണ് പറവൂരില വസതിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെയാണ് പുന്നപ്ര കപ്പക്കടയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തും സുധാകരന്റെ വീടിന് സമീപമുള്ള മതിലിലും പോസ്‌റ്റര്‍ പതിച്ചത്. രക്‌തസാക്ഷികള്‍ സിന്ദാബാദ് വര്‍ഗ വഞ്ചകനു മാപ്പില്ല വോട്ടില്ല എന്നതായിരുന്നു പോസ്‌റ്ററിലെ വാചകങ്ങള്‍. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സ്‌ഥാനാര്‍ഥിയായ സുധാകരനെതിരേ വരും ദിവസങ്ങളിലും പ്രതിഷേധം ശക്‌തമാക്കാനാണ് സി.പി.എം തീരുമാനം.