Friday, March 13, 2026 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 05.21 PM

മരുഭൂമിയിലെ ആട്ടിടയന്‍മാര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് 'ഡെസേര്‍ട്ട് കിറ്റ്'നല്‍കി

Welfare Party

കുവൈത്ത്‌സിറ്റി: മരുഭൂമിയില്‍ ജോലിചെയ്യുന്ന ആട്ടിടയന്മാര്‍ക്ക് ആശ്വാസമേകി പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് ഡെസേര്‍ട്ട് കിറ്റ് പദ്ധതി നടപ്പിലാക്കി. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ആവശ്യ വസ്തുക്കളും അടങ്ങിയ 125 കിറ്റുകളാണ് വിതരണം ചെയ്തത്.
പ്രവാസി വെല്‍ഫെയര്‍ കുവൈത്തിന്റെ ജനസേവന വിഭാഗമായ ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ 16 വാഹനങ്ങളിലായി അമ്പതിലധികം വളണ്ടിയര്‍മാര്‍ സേവനത്തില്‍ പങ്കാളികളായി
പദ്ധതിക്ക് ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ഷംസീര്‍ ഉമര്‍ , വൈസ് ക്യാപ്റ്റന്മാരായ റഷീദ് ഖാന്‍ , നാസര്‍ മഠപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊന്മുണ്ടം ഉദ്ഘാടനം ചെയ്തു. മഹ് മൂദ് ഹൈദര്‍ ചാരിറ്റബിള്‍ , ഗള്‍ഫ് ലാന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതിനടപ്പിലാക്കിയത.്

Ads by Google
Ads by Google
LATEST NEWS
TRENDING NOW