Saturday, March 14, 2026 Last Updated 32 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 02.57 PM

ഹല്‍ദിക്കിടെ ബിയര്‍ ചലഞ്ച് നടത്തി വരനും വധുവും: വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റീസണ്‍സ് രംഗത്ത്

bride, groom, beer, challenge, haldi

ഇന്ത്യന്‍ വിവാഹഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ ആഘോഷ വീഡിയോ വൈറലായത് വധുവും വരനും തമ്മില്‍ ഹല്‍ദി ആഘോഷത്തിനിടെ നടന്ന ബിയര്‍ ചലഞ്ച് കൊണ്ടായിരുന്നു.

ദമ്പതികള്‍ വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് പരമ്പരാഗത മഞ്ഞള്‍ ആചാരങ്ങളുമായി മുന്നോട്ട് പോകവെ ഇടയ്ക്ക് വധുവും വരനും തമ്മില്‍ ഒരു ചലഞ്ച് ഉടലെടുക്കപ്പെട്ടു. ആരാണ് ആദ്യം ഒരു കുപ്പി ബിയര്‍ കുടിക്കുക എന്നതായിരുന്നു ചലഞ്ച്. സ്വാഭാവികമായും വരന്‍ ചലഞ്ചില്‍ വിജയിക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചെങ്കിലും വധു വളരെ വേഗം തന്റെ കുപ്പി കാലിയാക്കി. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ഈ ചലഞ്ച്. വീഡിയോ പക്ഷേ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് പക്ഷമാക്കി.

നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ചിലര്‍ ഇന്ത്യന്‍ വിവാഹത്തിലെ ആധുനിക ചടങ്ങുകള്‍ എന്ന് കുറിച്ചു. പുതിയ പുതിയ ഓരോ ആചാരങ്ങളെന്നായിരുന്നു മറ്റൊരു കുറിപ്പ്. വിവാഹ ശേഷം വേറെ കമ്പനി നോക്കെട്ടെന്ന് എഴുതിയവരും കുറവല്ല. എന്നാല്‍. നിരവധി പേര്‍ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം പക്ഷേ, അതൊരു മുറിയില്‍ അടച്ചിട്ടിരുന്നായിരിക്കണം. പൊതുവിടങ്ങള്‍ നമ്മള്‍ നമ്മുടെ സംസ്‌കാരവും ആചരങ്ങളം പാലിക്കണമെന്ന് ഒരു കാഴ്ചക്കാരനെഴുതി. വിവാഹ ആഘോഷത്തില്‍ മദ്യത്തിന് വിലക്കില്ലെന്നും അതിനാല്‍ അതൊരു തെറ്റല്ലെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. അതവരുടെ വിവാഹം അവരുടെ പണം അവരുടെ നിമിഷം. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നായിരുന്നു മറ്റൊരു കുറിപ്പ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW