-->
ലോകത്തിലെ ഏറ്റവും അക്രമകാരിയായ നായയാണ് പിറ്റ്ബുള്‍. ഇവയുടെ ഈ സ്വഭാവം കാരണം ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പിറ്റ്ബുളുകളെ വീടുകളില്‍ വളര്‍ത്തുന്നതിനു നിരോധനം പോലുമുണ്ട്. നാളുകള്‍ക്ക് മുന്‍പ് അമേരിക്കയില്‍ വീട്ടില്‍ വളര്‍ത്തിയ പിറ്റ്ബുള്‍ രണ്ടു വയസ്സുള്ള കുഞ്ഞിനെ കടിച്ചു കൊന്നിരുന്നു. ഇപ്പോഴിതാ, തിരക്കുള്ള ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു വയസ്സുകാരനെ പിറ്റ്ബുകള്‍ ആക്രമിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയന്‍ സ്‌ക്വയറിനടുത്ത് അമ്മയ്‌ക്കൊപ്പം കൈപിടിച്ച് നടക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്ന് ഒരു പിറ്റ്ബുള്‍ കുഞ്ഞിന്റെ കാലില്‍ കടിച്ചു. അമ്മ അലറിവിളിച്ചതോടെ കാല്‍നടയാത്രക്കാാര്‍ സഹായത്തിനെത്തി. ഉടമ ഉള്‍പ്പെടെയുള്ളവര്‍ നായയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു യാത്രക്കാരന്‍ നായയുടെ കഴുത്ത് വരിഞ്ഞുമുറുക്കിയതോടെ നായ കുഞ്ഞിന്റെ കാല്‍വിട്ടു.
നായയുമായി ഉടമ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. വഴിയാത്രക്കാര്‍ ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു. കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞിന്റ ആരോഗ്യം തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലത്ത് ആക്രമകാരികളായ നായകളെ കൊണ്ടുവരുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിഡിയോ കണ്ടവര്‍ ആവശ്യപ്പെട്ടു.
A pit bull attacked a toddler in New York and punctured the child’s leg. The screaming is unbearable… The owner knew exactly what could happen. pic.twitter.com/JAO2bejNlh— Cassandra "Cassy" Coelho R.🪬 (@IDontCareBear) December 24, 2025