-->
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നില്‍ക്കുന്ന എഐ നിര്‍മ്മിത ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവും കോണ്‍ഗ്രസ് നേതാവുമായ എന്‍ സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചേവായൂര്‍ പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. എന്‍ സുബ്രഹ്മണ്യനെ ഉടന്‍ ചോദ്യം ചെയ്യും.
മുഖ്യമന്ത്രി പങ്കെടുത്ത ഒരു പരിപാടിയുടെ ഫോട്ടോ എഐ നിര്‍മ്മിതമാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി രഹസ്യം സംസാരിക്കുന്ന രീതിയില്‍ മാറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും പങ്കെടുത്ത ഒരു ആംബുലന്‍സ് കൈമാറ്റം നടത്തിയ ചടങ്ങിലെ ഫോട്ടോയാണ് എഐ നിര്‍മ്മിതമാക്കാന്‍ ഉപയോഗിച്ചത്. വ്യാജചിത്രം പങ്കുവെച്ചു എന്നാരോപിച്ചാണ് സ്വമേധയാ കേശസടുത്തിരി ക്കുന്നത്. ഇന്നലെ ഹാജരാകാന്‍ എന്‍ സുബ്രഹ്മണ്യന് പോലീസ് നിര്‍ദേശം നല്‍കുകയും എന്നാല്‍ ഹാജരാകില്ലെന്ന് സുബ്രഹ്മണ്യന്‍ നിലപാട് എടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ന് പുലര്‍ച്ചെ സുബ്രഹ്മണ്യന്റെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
എന്‍ സുബ്രഹ്മണ്യന് പുറമേ ഫോട്ടോ പങ്കുവെച്ച മറ്റുള്ളവര്‍ക്കെതിരേയും കേസ് വന്നേക്കുമെന്നാണ് സൂചന. ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് സുബ്രഹ്മണ്യന്‍ നിലപാട് എടുക്കുകയും ചെയ്തു. ചിത്രം കോണ്‍ഗ്രസ് നേതാക്കളും പങ്കുവെച്ചു. കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് സുബ്രഹ്മണ്യന്‍. അതേസമയം സംഭവത്തില്‍ നിയമനടപടിയുമായി മുമ്പോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇത്തരം ഫോട്ടോകളും മറ്റും മുമ്പും പിമ്പും മറ്റുപാര്‍ട്ടികളിലെ നേതാക്കളായ പലരും പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ക്കെതിരേ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തുന്നത്്
നേരത്തേ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പാരഡിപ്പാട്ട് പ്രചരിപ്പിച്ചതിന് കേസെടുത്ത സര്‍ക്കാര്‍ പിന്നീട് അതില്‍ നിന്നും പിന്മാറിയിരുന്നു. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായും ബന്ധപ്പെട്ട സര്‍ക്കാരിനെ കുടുക്കുന്ന അനേകം തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് ഇന്ന് പുറത്തിവിടുമെന്നും ഇന്നലെ മാധ്യമങ്ങളോട് സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് പോലീസ് സുബ്രഹ്മണ്യനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സ്വമേധയാ കേസെടുക്കേണ്ട എന്തു സാഹചര്യമാണ് ഇതിലുള്ളതെന്നും അവര്‍ ചോദിക്കുന്നു.