Thursday, March 12, 2026 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 12.17 PM

അക്ഷയ് ഖന്നയുടെ ചുവടുകളുമായി ചാക്കോച്ചന്‍; വൈറലായി വീഡിയോ

kunchacko-boban
photo-www.instagram.com/kunchacks/

രണ്‍വീര്‍ സിങ് ചിത്രം ധുരന്ദറിലെ അക്ഷയ് ഖന്നയുടെ നൃത്തം അനുകരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. സിനിമയിലെ FA9LA എന്ന അറബിക് ഗാനത്തിനാണ് കുഞ്ചാക്കോ ബോബന്‍ ചുവടുവെച്ചിരിക്കുന്നത്. അക്ഷയ് ഖന്നയുടെ ചുവുടുകള്‍ അനുകരിച്ചാണ് കുഞ്ചാക്കോ ബോബന്റെയും ഡാന്‍സ്.

അവധി ദിവസങ്ങളില്‍ മനംനിറഞ്ഞ് നൃത്തം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രമേഷ് പിഷാരടിയാണ് വീഡിയോ പകര്‍ത്തിയത്. ഫാഷന്‍ ഡിസൈനറായ മെല്‍വി ജെ തയാറാക്കിയ വസ്ത്രങ്ങളണിഞ്ഞ് കൂളിങ് ഗ്ലാസുമണിഞ്ഞാണ് ചാക്കോച്ചന്റെ വരവ്.

ആര്‍.ജെ മിഥുന്‍, അഹാന കൃഷ്ണ, സ്വാസിക, രമേഷ് പിഷാരടി എന്നിവരെല്ലാം വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബനെന്നാ വിചാരം, രാവിലെ തന്നെ ഇന്‍സ്റ്റഗ്രാം കത്തിക്കുമോ, ഇപ്പോഴും ചോക്ലേറ്റ് ബോയ് തന്നെ എന്നിങ്ങനെ പോകുന്നു ചില കമന്റുകള്‍.

ധുരന്ദര്‍ സിനിമയിലെ FAL9LA എന്ന ഗാനവും അക്ഷയ് ഖന്നയുടെ ഡാന്‍സും ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. പാട്ടിലെ രംഗവും ഡാന്‍സും അനുകരിച്ച് സെലിബ്രിറ്റികളടക്കം നിരവധിപ്പേര്‍ വീഡിയോ പങ്കുവെച്ചിരുന്നു.

Ads by Google
Friday 26 Dec 2025 12.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW