Thursday, March 12, 2026 Last Updated 20 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 11.23 AM

ചാക്കോച്ചന്റെയല്ലേ മോന്‍, ഇതല്ല ഇതിനപ്പുറവും ചെയ്യും, വിത്ത് ഗുണം പത്തു ഗുണം ; കിടിലന്‍ തീപ്പൊരി ചുവടുകളുമായി ചാക്കോച്ചന്റെ മകന്‍ ഇസഹാഖ്

കുഞ്ചാക്കോ ബോബനെന്ന താരത്തോടുള്ള സ്നേഹവും ഇഷ്ടവും താരത്തിന്റെ കുടുംബത്തോടും ആരാധകര്‍ക്കുണ്ട്. ഇപ്പോഴിതാ ചാക്കോച്ചന്റെ മകന്‍ ഇസഹാഖിന്റെ കിടിലിന്‍ നൃത്തത്തിന്റെ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.
Kunchacko Boban, Izahaak Kunchacko
Izahaak kunchako boban's dance (Image Source: Instagram)

മലയാളികളുടെ മനസ്സി​ല്‍ ചോക്ലേറ്റ് ഹീറോയായി ഇടം പിടിച്ച് പിന്നീട് സീരിയസ് വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് കൗമാരക്കാരുടെ മനസ്സിലെ പ്രണയമായിരുന്നു ചാക്കോച്ചന്‍. ചോക്ലേറ്റ് ഹീറോയില്‍ നിന്ന് സീരിയസ് വില്ലന്‍ വേഷങ്ങളിലേക്ക് ചുവടു മാറിയെങ്കിലും ഇന്നും ചാക്കോച്ചനെ പ്രണയിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. കുഞ്ചാക്കോ ബോബന്റെ അഭിനയമികവു പോലെ നൃത്തച്ചുവടുകളും ആരെയും ആകര്‍ഷിക്കുന്നതാണ്. കിടിലന്‍ ചുവടുകളുമായി അന്നുമിന്നും ചാക്കോച്ചന്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നുണ്ട്.
ചാക്കോച്ചന്റെ ഡാൻസ് സ്റ്റെപ്പുകള്‍ക്ക് എല്ലാകാലത്തും പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ല എന്ന ചിത്രത്തിലെ സ്തുതി ഗാനത്തിലെ ചാക്കോച്ചന്റെ എനർജെറ്റിക് ഡാൻസ് സ്റ്റെപ്പുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
ഇപ്പോഴിതാ, ചാക്കോച്ചന്റെ മകൻ ഇസഹാഖിന്റെ ഒരു വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ സക്സസ് പാർട്ടിയ്ക്കിടയില്‍ നിന്നുള്ളതാണ് വീഡിയോ. അനായാസമായി കിടിലന്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ഇസഹാഖിനെയാണ് വീഡിയോയില്‍ കാണുന്നത്. ‘‘ചാക്കോച്ചനെ പോലെ തന്നെ മകനും ഡാൻസില്‍ മിടുക്കൻ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വൈറലാവുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളും കുറിക്കുന്നുണ്ട്.
‘മത്തൻ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ, ചാക്കോച്ചന്റെ അല്ലേ മകൻ ചുമ്മാ തീ, വിത്തു ഗുണം പത്ത് ഗുണം, അപ്പന്റെ മോൻ തന്നെ...’ എന്നിങ്ങനെ നിറയുന്നു കമന്റുകള്‍. ഏതായാലും ആരാധകര്‍ ഏറ്റെടുക്കുകയാണ് ചാക്കോച്ച​ന്റെ മകന്റെ നൃത്തം.

ഇസഹാഖിന്റെ ഡാന്‍സ് ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ ചാക്കോച്ചനും മകന്റെ ഡാന്‍സിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ‘‘അവൻ അത്യാവശ്യം ടൈമിംഗ് ഒക്കെയുള്ള ആളാണ്. സ്വന്തമായ മൂവ്സും കാര്യങ്ങളുമൊക്കെയുണ്ട്. രസകരമായ പരിപാടിയാണ് ആളുടേത്. അത്യാവശ്യം അടിപൊളി ഡാൻസറാണ് താനെന്നൊരു അഹങ്കാരം അവനു ഉണ്ടായിരുന്നു എന്നു തോന്നുന്നു. അതുകണ്ടപ്പോള്‍ എനിക്കു പതുക്കെയൊരു പെരുന്തച്ചൻ കോംപ്ലക്സ് അടിച്ചു തുടങ്ങിയിരുന്നു. എന്നേക്കാള്‍ കൂടുതല്‍ അറ്റൻഷൻ അവനു കിട്ടുന്നുണ്ടോ എന്ന്. പക്ഷേ ബൊഗെയ്ൻവില്ലയിലെ ഹുക്ക് സ്റ്റെപ്പുകള്‍ ആശാന് ഇതുവരെ കിട്ടിയിട്ടില്ല...’’ എന്നാണ് നിറചിരിയോടെ കുഞ്ചാക്കോ ബോബന്‍ അന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ കറക്ടായിരുന്നുവെന്ന് തെളിയിക്കുകയാണ് കുഞ്ഞ് ചാക്കോച്ചന്റെ വീഡിയോ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW